ആഗോള ഭീകരസംഘടനയായ ഐ.എസിലെ രണ്ടാമന്‍ ഹാജി മുത്താസ് കൊല്ലപ്പെട്ടു

single-img
22 August 2015

2751121200000578-3026468-Jihadi_rivalry_The_Taliban_clearly_fears_the_growing_influence_w-a-3_1428306535947

ആഗോള ഭീകരസംഘടനയായ ഐ.എസിലെ രണ്ടാമന്‍ ഹാജി മുത്താസ് അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ആഗസ്ത് 18 ന് ഇറാഖിലെ മൊസൂളില്‍ വെച്ച് ഇയാളുടെ വാഹനത്തിന് നേരേ വ്യോമാക്രമണം നടത്തുകയായിരുന്നുവെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

ഹാജി മുത്തസിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം നടത്താനായി ഇറാഖില്‍നിന്ന് സിറിയയിലേക്ക് വന്‍തോതില്‍ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കടത്തുന്നത്. ുമ്പ് ഭീകര സംഘടനയായ അല്‍ ഖയിദയിലെ പ്രമുഖനായിരുന്ന ഹാജി മുത്താസ് കഴിഞ്ഞ രണ്ടുവര്‍ഷമായി ഐ.എസിന് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു.

ഹാജി മുത്താസിന്റെ മരണം ഐ.എസിനേറ്റ കനത്ത തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. ഹാജി മുത്താസിനൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റൊരു ഐ.എസ് ഭീകരന്‍ അബു അബ്ദുള്ളയും കൊല്ലപ്പെട്ടുവെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി.