പവിലിയൻ ചിത്രങ്ങളുടെ പ്രദർശനത്തിലൂടെ ബർലിനർ കാഴ്ച്ചക്കാരുടെ മനസ്സ് കവർന്നു

single-img
22 August 2015

unnamed (1)കൊച്ചി:  പ്രമുഖ ജർമൻ ഫോട്ടോഗ്രാഫർ ബർലിനർ സബീർ ഷ്രുൻഡർ നടത്തിയ സ്ലൈഡ് ഷോ കൊച്ചിക്കാരുടെ മനസ്സ്കവർന്നു. പവിലിയൻ എന്ന പേരിലുള്ള പ്രദര്‍ശനം മുതലാളിത്ത ലോകത്തിൽ, ധ്യാനത്തിലാരംഭിച്ച് ആത്മീയതയിലൂടെ സ്വത്വത്തിലേക്കുള്ള ചലനങ്ങളെയാണ് കാണിക്കുന്നത്.

ജൂലൈ മധ്യത്തോടെ കൊച്ചിയിലെത്തിയ നാല്പതുകാരി ബർലിനർ , റസിഡൻസി പ്രോഗ്രാമിൽ നിന്ന് തയ്യാറാക്കിയ ചിത്രങ്ങൾ  ഫോർട്ട് കൊച്ചിയിലെ പെപ്പർ ഹൗസിലാണ് പ്രദർശിപ്പിച്ചത്. ഫോട്ടോഗ്രാഫിയും വീഡിയോയും ഉപയോഗിച്ച് ഒരു വ്യക്തിക്ക് സമൂഹത്തിൽ എത്ര സ്ഥാനമുണ്ടെന്ന് തിട്ടപ്പെടുത്തുകയാണ് ബർലിനറുടെ ലക്ഷ്യം.

വ്യക്തികളെയും സമൂഹങ്ങളെയും ബന്ധിപ്പിക്കുന്ന ചലനാത്മകതയും നിശ്ചിത വസ്തുക്കളോടുള്ള സമൂഹത്തിന്റെ കാഴ്ച്ചപ്പാടും ചിത്രങ്ങൾക്ക് വിഷയീഭവിക്കുന്നു. ഭാവനയുടെ ചിത്രീകരണത്തോടൊപ്പം കാഴ്ച്ചക്കാരിൽ ഭാവനയുണർത്താനും ബർലിനർക്ക് കഴിഞ്ഞു. ആന്തരികവും ബാഹ്യവുമായ ലോകങ്ങളുടെ അദൃശ്യമായ അതിർത്തികളിലൂടെ ആസ്വാദകരെ കൊണ്ടുപോകാൻ ഈ ചിത്രങ്ങൾക്ക് സാധിച്ചു.