ഒറ്റരാത്രി കൊണ്ടല്ല മദ്യനയത്തിന് രൂപം നൽകിയതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

single-img
21 August 2015

supreme courtഒറ്റരാത്രി കൊണ്ടല്ല മദ്യനയത്തിന് രൂപം നൽകിയതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ബാര്‍ കേസിലെ വാദത്തിനിടയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പഞ്ചനക്ഷത്ര ബാറുകള്‍ക്ക് മാത്രമായി ബാര്‍ ലൈസന്‍സ് പരിമിതപ്പെടുത്തുമെന്ന് 2011 ലെ നയത്തില്‍ പറഞ്ഞതാണ്. തിരഞ്ഞെടുപ്പ് വന്നതിനാലാണ് നയം നടപ്പാക്കാന്‍ കഴിയാതെ വന്നത്.വിശദമായ പഠനങ്ങൾ നടത്തിയ ശേഷമാണ് ബാറഉകൾ അടച്ചു പൂട്ടാൻ തീരുമാനിച്ചതെന്നും സർക്കാർ വ്യക്തമാക്കി. മദ്യക്കച്ചവടത്തില്‍ കോടതിക്ക് ഇടപെടാന്‍ പരിമിതിയുണ്ടെന്നും സര്‍ക്കാരിന്റെ അഭിഭാഷകന്‍ പറഞ്ഞു.ജനങ്ങളുടെ നന്മ കൂടി കണക്കിലെടുത്താണ് മദ്യനയം കൊണ്ടുവന്നത്. തികച്ചും നല്ല ഉദ്ദേശമായിരുന്നു അതിന് പിന്നിലുളളത് എന്ന്  സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.