വെന്തുരുകുന്ന ചൂടില്‍ ശരീരം മുഴുവന്‍ മൂടുന്ന പര്‍ദ്ദയ്ക്കുള്ളില്‍ നിന്നും മോചനം വേണമെന്ന് മൊറോക്കയിലെ സ്ത്രീകള്‍

single-img
21 August 2015

Morokko

വെന്തുരുകുന്ന ചൂടില്‍ ശരീരം മുഴുവന്‍ മൂടുന്ന പര്‍ദ്ദയ്ക്കുള്ളില്‍ നിന്നും മോചനം വേണമെന്ന് മൊറോക്കയിലെ സ്ത്രീകള്‍. ഈ വേനല്‍ക്കാലത്തെങ്കിലും തങ്ങള്‍ക്ക് കുറച്ചു സ്വാതന്ത്ര്യം വേണമെന്നാണ് മൊറോക്കോയിലെ ഒരുപറ്റം മുസ്ലീം സ്ത്രീകള്‍ ഫേസ്ബുക്ക് കാംപെയിനിലൂടെ ആവശ്യശപ്പട്ടിരിക്കുന്നത്. പര്‍ദ്ദപോലുള്ള വസ്ത്രങ്ങള്‍ അഴിച്ചുവെച്ച് നീന്തല്‍വസ്ത്രങ്ങള്‍ ധരിച്ചു ബീച്ചില്‍ ഉല്ലസിക്കാനായി സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേക കടല്‍ത്തീരം ഒരുക്കണമെന്നാണ് അവര്‍ സര്‍ക്കാരിനോട് ാവശ്യപ്പെട്ടിരിക്കുന്നത്.

വീടിനു പുറത്തിറങ്ങുന്ന സ്ത്രീകള്‍ വസ്ത്രം ഉപയോഗിച്ച് ശരീരം മുഴുവന്‍ മൂടണശമന്നാണ് മൊറോക്കയിലെ നിയമം അതുകൊണ്ടുതന്നെ ഈ നിയമങ്ങള്‍ ലംഘിക്കാതെ, ബീച്ചില്‍ ഉല്ലസിക്കാനുള്ള സ്ത്രീകളുടെ അവകാശത്തിനു വേണ്ടിയാണ് സമരം നടത്തുന്നതെന്ന് മഹിളാപ്രവര്‍ത്തക നൂര്‍ അലോധ പറയുന്നു. പുരുഷന്‍മാര്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം ഇവിടെ സ്ത്രീകള്‍ക്കു ലഭിക്കുന്നില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.

മെറോക്കയിലെ വെന്തുരുകുന്ന ചൂടില്‍ നിന്നും രക്ഷ നേടാനായി, ബുര്‍ഖ അഴിച്ചുവെച്ചു സൂര്യസ്‌നാനം നടത്തുകയാണ് ചെയ്യേണ്ടത്. എന്നാല്‍ നീന്തല്‍വസ്ത്രങ്ങള്‍ ധരിച്ചു പുരുഷന്‍മാരുടെ മുന്നില്‍ വരാന്‍ സ്‌രതീകള്‍ക്ക് സാധിക്കാത്ത അവസ്ഥയില്‍ അവര്‍ക്ക് വേനല്‍കാലം ആഘോഷിക്കാന്‍ അവര്‍ക്ക് മാത്രമായി ഒരു കടല്‍ത്തീരം ഒരുക്കിത്തരണമെന്നാണ് ആവശ്യപ്പെടുന്നത്.

ഫേസ്ബുക്കിലൂടെയുള്ള സ്ത്രീകളുടെ സമരത്തിന് അനുകൂലമായ പ്രതികരണങ്ങളാണ് ലഭിച്ചിട്ടുള്ളത്. എന്നാല്‍ ഇതിനെതിരേയും നിരവധി ആളുകള്‍ മുന്നോട്ടുവന്നിട്ടുണ്ട്. പൊതുസ്ഥലത്ത് മാന്യമല്ലാത്ത വസ്ത്രധാരണം ആരോപിച്ച് നിരവധി സ്ത്രീകളെ മൊറോക്കയിലെ വിവിധ കോടതികള്‍ ശിക്ഷിച്ചിട്ടുണ്ട്.