ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിനേക്കാളും കൃത്യതയുള്ള സെര്‍ച്ച് എഞ്ചിനുമായി പതിനാറുകാരനായ ഒരു ഇന്ത്യന്‍ ബാലന്‍

single-img
21 August 2015

Anmol-Tukrel

സെര്‍ച്ച് എഞ്ചിന്‍ ലോകത്തെ ഭീമനായ ഗൂഗിളിനു ഭീഷണിയുമായി ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി രംഗത്തെത്തി. പതിനാറുകാരനായ എന്‍മോല്‍ തുക്രലാണ് ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനേക്കാളും 47 ശതമാനം കൃത്യതയുള്ള സെര്‍ച്ച് എഞ്ചിന്‍ പ്രൊജക്ടുമായി എത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ജനിച്ച തുക്രല്‍ ഇപ്പോള്‍ കാനഡയിലാണ് തന്റെ പഠനം നടത്തുന്നത്.

തുക്രല്‍ അടുത്തിടെയാണ് പത്താം ക്ലാസ് പൂര്‍ത്തിയാക്കിയത്. 13 മുതല്‍ 18 വയസ്സ് വരെയുള്ളവര്‍ക്കായുള്ള ഗൂഗിള്‍ സയന്‍സ് ഫെയറിന്റെ ഭാഗമായി മാസങ്ങള്‍ക്ക് മുന്‍പാണ് ഇത്തരമൊരു പ്രൊജക്ട് ചെയ്യാന്‍ തുടങ്ങിയത്. 60 മണിക്കൂറോളം കോഡിങ് ചെയ്താണ് സെര്‍ച്ച് എഞ്ചിന്‍ ഡിസൈന്‍ ചെയ്തത്.

സെര്‍ച്ച് എഞ്ചിന്‍ മേഖലയില്‍ വ്യക്തിപരമായി എന്തെങ്കിലും ചെയ്യണമെന്ന താത്പര്യത്തിന്റെ മുകളിലാണ് ഈ പ്രൊജക്ട് ചെയ്തതെന്നാണ് തുക്രല്‍ പറയുന്നത്. സെര്‍ച്ച് എഞ്ചിന്‍ ഗൂഗിള്‍ നേരത്തെ തന്നെ ചെയ്തതാണെന്നും ഇതിന്റെ അടുത്തഘട്ടം ചെയ്യാനാണ് ശ്രമിച്ചതെന്നും തുക്രല്‍ പറഞ്ഞു. ഇന്റര്‍നെറ്റില്‍ നിലവില്‍ ലഭ്യമായ എല്ലാ സെര്‍ച്ച് എഞ്ചിനുകളുമായും വളരെ മികച്ച പ്രതികരണമാണ് തുക്രലിന്റെ സെര്‍ച്ച് എഞ്ചിനുള്ളത്.