ലോകത്തിലെ ആദ്യത്തെ സൗരോര്‍ജ്ജ വിമാനത്താവളമായി മാറിയ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ലോകത്തിന്റെ നെറുകയിൽ:കേരളമോഡലിനെ വാഴ്ത്തി ലോകമാധ്യമങ്ങളും.

single-img
21 August 2015

956b56c52047621d48cd6828dfb22efcലോകത്തിലെ ആദ്യ സമ്പൂർണ്ണ സൗരോർജ എയർപോർട്ടായി ചരിത്രത്തിൽ ഇടംപിടിച്ചിരിക്കുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. 2015 ഓഗസ്ത് പതിനെട്ടിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തിരിതെളിയിച്ചുകൊണ്ട് ആദ്യ പൂർണ്ണ സൗരോർജ വിമാനത്താവളം പ്രവർത്തനം ആരംഭിച്ചു. ഇതിലൂടെ കേരളം വഴിതുറന്നിരിക്കുന്നത് വികസനത്തിന്റെ നവപാതകൾക്ക് കൂടിയാണ്. ഇത്തരത്തിലുള്ള ന്യൂതന സങ്കേതങ്ങൾക്ക് കേരളം നല്ലയൊരു വിളനിലമാണെന്നും തെളിയിച്ചിരിക്കുകയാണ്. പ്രതിദിനം 50,000 മുതൽ 60,000 യൂണിറ്റ് വൈദ്യുതി ഉത്പാതിക്കത്തക്ക കെല്പുള്ളതാണ് കൊച്ചിയിലെ സൗരോർജ നിലയം.

62 കോടി രൂപ ചെലവഴിച്ചുകൊണ്ട് 46.16 ഏക്കർ സ്ഥലത്ത് 46,154 സൗരോർജ്ജ പാനലുകളാണു സ്ഥാപിച്ചിട്ടുള്ളത്. ഇതുവഴി വൈദ്യുതി ഇനത്തിൽ ചെലവഴിക്കുന്ന 1.25 കോടി രൂപയോളം ലാഭിക്കാൻ കഴിയുന്നു. ലോകത്തെ മികച്ച ഒട്ടനവധി വിമാനത്താവളങ്ങൾക്കും സാധിക്കനാവാത്ത അസുലഭ നേട്ടംതന്നെയാണ് കേരളം കൈവരിച്ചിരിക്കുന്നത്.

അതുകൊണ്ടുതന്നെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉജ്ജ്വല മുന്നേറ്റത്തെ ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെ തന്നെ ഉറ്റുനോക്കുന്നു. ദേശീയ അന്തർദേശീയ മാധ്യമങ്ങളും കൊച്ചി എയർപോർട്ടിന്റെ നേട്ടം പ്രാധാന്യത്തോടെയാണു നൽകിയിരിക്കുന്നത്

ഇതിൽ പ്രധാനമായും പറയണ്ടത് ലോകപ്രസിദ്ധ മാധ്യമമായ ‘അൽജസീറ’ ചാനൽ സംഘം കൊച്ചിയിൽ നേരിട്ടെത്തി വാർത്ത പ്രക്ഷേപണം ചെയ്തു എന്നതാണ്.  കൊച്ചി വിമാനത്താവളത്തിലെ സൗരോർജ നിലയം ശ്രമകരമായ പരിശ്രമമാണെന്നും ഇത്തരം പരിസ്ഥിതി സൗഹാർദ വികസനപദ്ധതികൾ പരിഘോഷിപ്പിക്കുന്നതിന് കേരളം തുടർന്നും മുന്നോട്ട് വരുമെന്ന് പ്രത്യശിക്കുന്നു വെന്നും അൽജസീറയുടെ വാർത്തയിൽ പറയുകയുണ്ടായി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാനേജിങ് ഡയറക്ട്ടറായ വി.ജെ. കുര്യന്റെ വാക്കുകളും അവർ കാണിച്ചിരുന്നു. കൂടാതെ യാത്രക്കാരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും അഭിപ്രായങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

[mom_video type=”youtube” id=”3FUpo_i0Bbo”]

‘ഡെയ് ലി പാകിസ്ഥാൻ’ എന്ന പ്രമുഖ പാകിസ്ഥാൻ ദിനപത്രവും ഇതിനെ കുറിച്ചുള്ള വാർത്തകൾ കൊടുത്തിരുന്നു. “ലോകത്തെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വിമാനത്താവളം ഇന്ത്യൻ സർക്കാർ തെക്കെ ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു” എന്നായിരുന്നു വാർത്തയുടെ തുടക്കം. സൗരോർജ നിലയത്തിന്റെ പ്രത്യേകതകളെ പറ്റിയും തുടർന്ന് പ്രതിപാതിച്ചിരുന്നു.

ബ്രിട്ടനിൽ നിന്നുള്ള ഒരു പ്രമുഖ വാർത്താമാധ്യമമായ ‘ഹഫ്പോസ്റ്റ് ടെക്ക്’ എന്നതിലും വാർത്തകൾ ഉണ്ടായിരുന്നു. “ഇന്ത്യയുടെ കൊച്ചി അന്താരാഷ്ട്ര  വിമാനത്താവളം ലോകത്തിലെ ആദ്യ സൗരോർജ വിമാനത്തവളമായി മാറി” എന്നായിരുന്നു അവരുടെ തലകെട്ട്. തുടർന്ന് നിലയത്തിന്റെ സവിശേഷതകളും വി.ജെ. കുര്യന്റെ വാക്കുകളും ഉൾപ്പെടുത്തിയിരുന്നു.

kochi-airport-solar-3-720x480അമേരിക്കയിൽ നിന്നുള്ള ‘അമേരിക്കൻ ബസാർ’ എന്ന മാധ്യമവും കൊച്ചി വിമാനത്താവളം സമ്പൂർണ്ണ സൗരോർജം ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്തയിൽ ഇന്ത്യയിലെ അമേരിക്കൻ എംബസ്സിയുടെ പ്രശംസനീയമായ വാക്കുകളും ഉൾപ്പെടുത്തിയിരുന്നു. “ലോകത്തിലെ ആദ്യത്തെ സൗരോർജം കോണ്ട് പ്രവർത്തികുന്ന വിമാനത്താവളമായി മാറിയതിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവമാണ് ആദ്യമായി വിമാനത്താവള പരിസരത്തുതന്നെ ഒരു സൗരോർജ്ജനിലയം പണിയുന്നത്. അവിടേക്ക് ആവിശ്യമായ വൈദ്യുതി മുഴുവനായും ഉത്പാദിപ്പിക്കുവാൻ തക്ക പ്രാപ്തമാണ് ഇത്” എന്ന് അമേരിക്കൻ എംബസ്സി പറഞ്ഞിരിക്കുന്നതായി ‘അമേരിക്കൻ ബസാർ’ റിപ്പോർട്ട് ചെയ്യുന്നു.

അന്തർദേശീയ മാധ്യമങ്ങൾക്ക് പുറമെ എൻഡിറ്റിവി, സി.എൻ.എൻ, ആജ്തക്ക് തുടങ്ങി മിക്ക ദേശിയ മാധ്യമങ്ങളും കേരളത്തിന്റെ ഈ നേട്ടത്തെ വാഴ്ത്തിയിരുന്നു.