ബ്ലോഗിങ്ങിലൂടെ സിനിമാലോകം കണ്ട യുവ എഴുത്തുകാരൻ ദീപു പ്രദീപ്; ഓണത്തിന് റിലീസാവുന്ന കുഞ്ഞിരാമായണതതിന്റെ കഥ, തിരക്കഥ രചനയിലൂടെ മലയാളികളുടെ മനസ്സുകീഴടക്കാൻ ഒരുങ്ങി കഴിഞ്ഞു.

single-img
20 August 2015

10431717_904647796214030_3040092929446307192_nതന്റെ ബ്ലോഗിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ ദീപു പ്രദീപ് കുഞ്ഞിരാമായണം എന്ന സിനിമയിലൂടെ മോളിവുഡിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ചെറുപ്പത്തിൽ തന്നെ കഥകൾ എഴുതാൻ തത്പരനായിരുന്നു ദീപു. വീട്ടുകാരുടെ പിന്തുണ എല്ലാത്തിനും കൂട്ടായി നിന്നിരുന്നു. 2007-ൽ deepu.me എന്ന പേരിൽ ഒരു ബ്ലോഗ് തുടങ്ങി. ഇതിലൂടെ അദ്ദേഹം തന്റെ സൃഷ്ടികൾ മറ്റുള്ളവർക്കും വായിക്കാൻ അവസരമൊരുക്കുകയായിരുന്നു. അതിനുശേഷം അടുത്ത പടിയെന്നോണം ഷോർട്ട് ഫിലിം രംഗത്തേക്ക് കടന്നു. ദീപു പ്രദീപ് തിരക്കഥയും സംഭാഷണവും എഴുതിയ ‘അതേ കാരണത്താൽ’ എന്ന ജീവജ് രവീന്ദ്രന്റെ ഹ്രസ്വചിത്രം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദീപുവിന്റെ കഥയിൽ ഒരുക്കിയ ഉണ്ണിമൂലം എന്ന ഷോർട്ട് ഫിലിമും ജനങ്ങളുടെ മനസ്സ് കീഴടക്കിയിരുന്നു.

kunjiramayanam-featured

ഫേസ്ബുക്ക് സുഹൃത്തായ ബേസിൽ ജോസഫിന്റെ ആവശ്യപ്രകാരം ദീപു പ്രദീപ് ഒരു കഥയൊരുക്കി. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ കുഞ്ഞിരാമായണത്തിന്റെ ഉത്ഭവം അവിടെ നിന്നും ആരംഭിച്ചു. തുല്യ പ്രായക്കാരാനായ ബേസിലിന്റെ പിന്തുണ എല്ലായ്പ്പോഴും അദ്ദേഹത്തിന് പ്രചോദനമായിരുന്നു. ഇരുവരും ചേർന്നാണ് കുഞ്ഞിരാമായണത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. തന്റെ കഥയിൽ നിർമ്മിച്ച ആദ്യസിനിമ പുറത്തിറങ്ങുന്നതിന്റെ സന്തോഷത്തിലാണ് ഈ യുവ എഴുത്തുകാരൻ. ആഗസ്ത്- 28 നാണ് കുഞ്ഞിരാമായണം തിയേറ്ററുകളിൽ എത്തുന്നത്. സോഷ്യൽ മീഡിയയിലൂടെ സിനിമാലോകം കണ്ട ദീപു പ്രദീപിന് ഇനിയും നല്ല അവസരങ്ങൾ ഉണ്ടാവട്ടെ.