മനുഷ്യർക്ക് സന്ദർശനം അസാധ്യമായ 10 സ്ഥലങ്ങൾ

single-img
20 August 2015

എത്ര വലിയ തടസ്സങ്ങളെയും മറികടന്ന് എവിടെയും എത്തിച്ചേരുക എന്നതാണ് ഏതൊരു യാത്രയുടെയും ആവേശമായ ഘടകം. എന്നാൽ നമുക്കങ്ങനെ എല്ലാ സ്ഥലത്തും കയറി ചെല്ലാൻ പറ്റില്ല. ലോകത്ത് സന്ദർശന നിരോധനം ഏർപ്പെടുത്തിയിരുക്കുന്ന കുറച്ചു സ്ഥലങ്ങളെ നമുക്ക് പരിചയപ്പെടാം. ഇവിടങ്ങളെ കുറിച്ച് കേട്ടുകഴിഞ്ഞാൽ നമ്മൾ ഒരിക്കലും അങ്ങോട്ട് പോകില്ല……… ഉറപ്പ്…………..

1. ഏരിയ 51

area51
അമേരിക്കയിലെ നെവാദ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വളരെ തന്ത്രപ്രധാനമായ പ്രദേശമാണ് ഏരിയ 51. അതിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് ഇപ്പോഴും പുറംലോകത്തിന് അവ്യക്തമാണ്.
ആയുധങ്ങളുടെയും യുദ്ധവിമാനങ്ങളുടെയും മറ്റും പരീക്ഷണം നടക്കുന്ന സ്ഥലമാണ് അവിടം എന്ന് കരുതപ്പെടുന്നു.

2. ആർ.ഏ.എഫ്. മെൻവിത്ത് ഹിൽ

raf
ഇംഗ്ലണ്ടിലെ യോർക്ക്ഷയറിൽ ഉള്ള ഒരു വ്യോമസേനാ താവളമാണിത്. ബ്രിട്ടീഷ്-അമേരിക്കൻ പട്ടാളത്തിന് രഹസ്യസ്വഭാവമുള്ള നിർദ്ദേശങ്ങളും അറിയിപ്പുകളും ഇവിടുന്ന് നൽകുന്നു.
ചില ഉപഗ്രഹങ്ങളുടെ നിയന്ത്രണം അമേരിക്ക നേരിട്ട് നടത്തുന്നു. ലോകത്തെ ഏറ്റവും വലിയ നിരീക്ഷണ താവളമായി കരുതപ്പെടുന്ന സ്ഥലമാണ് ആർ.ഏ.എഫ്. മെൻവിത്ത് ഹിൽ.

3. 39ആം മുറി

room39
വടക്കൻ കൊറിയൻ സർക്കാറിന്റെ വളരെ രഹസ്യ സ്വഭാവമുള്ള സ്ഥലമാണ് 39ആം മുറി അഥവ റൂം 39. വടക്കൻ കൊറിയയിൽ കടക്കുക തന്നെ പ്രയാസകരമാണ് അപ്പോൾ ഇവിടത്തെ കാര്യം ചിന്തീക്കേണ്ടതുണ്ടോ. നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത് എന്ന് പറയപ്പെടുന്നു.

4. സർപ്പദ്വീപ്

Itanhaem_SP

photo: JOAO MARCOS ROSA / AGENCIA NITRO

ബ്രസീലിലെ സാഓ പോളോ നഗരത്തിൽ നിന്നും 90 മൈലുകൾക്ക് അകലെയാണ് സർപ്പദ്വീപ്. വിഷപാമ്പുകളെകൊണ്ട് നിറഞ്ഞിരിക്കുന്ന ഇവിടം ലോകത്തെ ഏറ്റവും അപകടകരമായ ദ്വീപുകളിൽ ഒന്നാകുന്നു.
110 ഏക്കർ വരുന്ന ഇവിടെ 4000ലധിഗം പാമ്പുകൾ ജീവിക്കുന്നു എന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. അതായത് ഓരോ പതിനെട്ടടി വിസ്തീർണ്ണത്തിലും ഒരു പാമ്പ് എന്ന അനുപാതത്തിൽ പാമ്പുകൾ വ്യാപിച്ചു ജീവിക്കുന്നുണ്ട്. ഉള്ളതെല്ലാം വിഷപാമ്പുകൾ അതും സാധാരണ കണ്ടുവരുന്ന വിഷപാമ്പുകളേക്കാളും കൂടിയ ജാതികൾ.
ബ്രസീലിയൻ സർക്കാർ ഇവിടേക്ക് സന്ദർശകരെ കർശനമായി നിരോധിച്ചിരിക്കുന്നു.

5. വത്തികാനിലെ രഹസ്യ ഗ്രന്ഥപ്പുര

vatican
1881 വരെ പൊതുജനങ്ങൾക്ക് രഹസ്യ ഗ്രന്ഥശാല സന്ദർശിക്കാൻ അനുവാദമില്ലായിരുന്നു. പോപ്പ് ലിയൊ പതിമൂന്നാമനാണ് ഇത് പുറംലോകത്തിനു തുറന്നുകൊടുക്കുന്നത്. ഇപ്പോൾ നിരവധി ഗവേശകർ ഇവിടേക്ക് വർഷംത്തോറും പഠനത്തിനായി എത്തുന്നുണ്ട്. 52 മൈലുകൾ വരെയുള്ള തട്ടുകൾ മാത്രമാണ് സന്ദർശനത്തിന് അനുവദിച്ചിരിക്കുന്നത്. ഇവിടെ രഹസ്യ അറകൾ ഇനിയും ഉണ്ടെന്നാണ് ഗവേശകർ അഭിപ്രായപ്പെടുന്നത്.
ഇംഗ്ലണ്ടിലെ ഹെൻറി എട്ടാമൻ നൽകിയ വിവാഹാഭ്യർത്ഥന കത്ത്, വേദനം വൈകുന്നതായി പരാതിപ്പെട്ടുകൊണ്ടുള്ള മൈക്കലാഞ്ചലോയുടെ കത്ത് തുടങ്ങിയവയെല്ലാം തന്നെ ഈ രഹസ്യ ഗ്രന്ഥശാലയിൽ സൂക്ഷിച്ചിട്ടുണ്ട്.

6. വടക്കൻ സെന്റിനൾ ദ്വീപ്

sentineli-island
സെന്റിനലീസ് എന്ന ഒരുകൂട്ടം ആദിവാസികൾ ജീവിക്കുന്ന ആൻഡാമാൻ ദ്വീപസമൂഹത്തിലെ ദ്വീപാണിത്. ഏകദേശം 50 മുതൽ 400 വരെ സെന്റിനലീസുകാർ ഇവിടെ താമസിക്കുന്നു. പുറംലോകവുമായി ഒരു തരത്തിലുള്ള ബന്ധങ്ങളും ഇഷ്ടപ്പെടാത്തവരാണിവർ. ഭൂമിയിൽ ആധുനികത കടന്നുകൂടീട്ടില്ലാത്ത ഒരേയൊരു മനുഷ്യസമൂഹമാണിവർ.
അവിടെ കയറിപറ്റാൻ ശ്രമിച്ച പലർക്കും അമ്പുകളേയും കല്ലുകളേയും നേരിടേണ്ടിവന്നിട്ടുണ്ട്. 2006ൽ ഒരു ബോട്ടപകടത്തിൽ സെന്റിനൾ ദ്വീപിൽ അകപ്പെട്ടുപ്പോയ രണ്ടുപേർ സെന്റിനലീസ് വംശജരാൽ കൊല്ലപ്പെട്ടിരുന്നു.

7. മെട്രോ-2

Metro-2
മോസ്ക്കോ നഗരത്തിലെ രഹസ്യപ്രധാനമായ ഭൂഗർഭ റെയിൽവേ പാതയാണ് മെട്രോ-2. മുൻ സോവിയറ്റ് യൂണിയൻ നേതാവ് ജോസഫ് സ്റ്റാലിനായിരുന്നു ഇത് നിർമ്മിച്ചത്. അന്ന് മെട്രോ-2നെ ഡി6 എന്ന കോഡ് ഭാഷയിൽ അറിഞ്ഞിരുന്നു. മെട്രോ-2ന്റെ നിയന്ത്രണം ഇപ്പൊഴും റഷ്യൻ പ്രതിരോധ മന്ത്രാലയം ആണെന്നാണ് കരുതുന്നത്.

8. മെസ്ഗോറെ

mwzhore
റഷ്യയിലെ ബഷ്കോർട്ടൊസ്ഥാൻ പ്രവിഷ്യയിലാണ് മെസ്ഗോറെ പട്ടണം സ്ഥിതി ചെയ്യുന്നത്. പുറത്തുനിന്നും ആർക്കും ഇവിടെക്ക് പ്രവേശനമില്ല. അവിടെ താമസിക്കുന്നവർ ആണവ പരീക്ഷണവുമായി ബന്ധപെട്ട് വളരെ രഹസ്യമായ ജോലി ചെയ്യുന്നവരാണെന്ന് കരുതപ്പെടുന്നു. ആയുധനിർമ്മാണവും മറ്റുമാണ് നടക്കുന്നതെന്നും പറയപ്പെടുന്നു.

9. മൗൺട് വെതർ

mt_weather
അമേരിക്കൻ വി.ഐ.പി.കൾക്കും പട്ടാള ഉദ്യോഗസ്ഥർക്കും അത്യാഹിത ഘട്ടങ്ങളിൽ മാറി താമസിക്കുന്നയിടമാണ് മൗൺട് വെതർ. അമേരിക്കയിലെ വിർജീനിയയിലാണ് മൗൺട് വെതർ അത്യാഹിത പ്രവർത്തന കേന്ദ്രം സ്ഥിതിചെയ്യുന്നത്.

10. സർട്ട്സേ ദ്വീപ്

Surt
ഐസ് ലാൻഡിലെ ദക്ഷിണ സമുദ്രതീരത്തെ അഗ്നിപർവ്വതദ്വീപാണ് സർട്ട്സേ. 1963ൽ തുടങ്ങി 1967ൽ അവസാനിച്ച ഒരു അഗ്നിപർവ്വതസ്പോടനത്തിന് ശേഷമാണ് ഇത് രൂപപ്പെടുന്നത്. ഗവേഷണ ആവശ്യങ്ങൾക്ക് വേണ്ടി ശാസ്ത്രക്ഞരെ ഒഴികെ മറ്റാരെയും ഇവിടെ പ്രവേശിപ്പിക്കാറില്ല.