ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വില 11 ശതമാനം വരെ കുറയും

single-img
20 August 2015

Low-Cost-Smartphones-Indiaന്യൂഡല്‍ഹി: ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വില 11 ശതമാനം വരെ കുറയുമെന്ന് റിപ്പോര്‍ട്ട്. 4ജി വ്യാപകമാകുന്നതോടെ 3ജി സെറ്റുകളുടെ വില കുത്തനെ കുറയുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിനോടകം തന്നെ 4ജി ഹാന്‍ഡ്‌സെറ്റുകളുടെ ആവശ്യം ആറു ശതമാനം വരെ വര്‍ധിച്ചിട്ടുണ്ട്. ആഗോള വിപണിയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഏറ്റവും കൂടുതല്‍ ചെലവാകുന്നത് ഇന്ത്യയിലാണ്.

ആഗോള വിപണിയിലും വില മാറ്റം പ്രതീക്ഷിക്കാമെന്നാണ് പുറത്തുവരുന്ന വിവരം. 4ജി ഹാന്‍ഡ്‌സെറ്റുകളുടെ നിര്‍മ്മാണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ചൈന കുറഞ്ഞ വിലക്ക് നൂതന സാങ്കേതികവിദ്യകളുമായി ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലേക്കിറങ്ങുന്നതും വിലക്കുറവിന് പ്രധാന കാരണമാകുന്നുണ്ട്.

സാംസങ്, മൈക്രോമാക്‌സ്, നോക്കിയ തുടങ്ങിയ വമ്പന്‍ കമ്പനികള്‍ തങ്ങളുടെ ഫോണുകള്‍ക്ക് വില നേരത്തെ കുറച്ചിട്ടുണ്ട്. ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി വര്‍ധിക്കുകയാണെന്നാണ് ഇതു സംബന്ധിച്ച് പഠനം നടത്തുന്നവര്‍ വ്യക്തമാക്കുന്നത്.