ഭര്‍ത്താവ് മകളെ പരിഗണിക്കാത്തതില്‍ മനംനൊന്ത് മൂന്നു ആണ്‍മക്കളെയും അമ്മ കൊലപ്പെടുത്തി

single-img
20 August 2015

killചിക്കാഗോ: ഭര്‍ത്താവ് മകളെ പരിഗണിക്കാത്തതില്‍ മനംനൊന്ത് മൂന്നു ആണ്‍മക്കളെയും ഭാര്യ കൊലപ്പെടുത്തി. അമേരിക്കയിലെ ഒഹിയോവിലാണ് സംഭവം. ഭര്‍ത്താവ് മകളെ സ്‌നേഹിക്കാതെ ആണ്‍മക്കള്‍ക്ക് ശ്രദ്ധ നല്‍കിയതിനാലാണ് 13 മാസത്തിനിടെ അമ്മ മൂന്നു ആണ്‍മക്കളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച മൂന്നുമാസം പ്രായമായ ആണ്‍കുട്ടിയെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവമറിഞ്ഞ പോലീസ് സ്ഥലത്തെത്തിയപ്പോള്‍ കുട്ടി ശ്വാസമില്ലാതെ കിടക്കുന്നതായിട്ടാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടെയാണ് സമാനമായ മൂന്നുസംഭവങ്ങള്‍ ആ വീടിനുള്ളില്‍ നടന്നതായി പൊലീസ് കണ്ടെത്തി.

കഴിഞ്ഞ വര്‍ഷം സ്ത്രീയുടെ ഭര്‍ത്താവ് ജോസഫ് പില്‍കിങ്ടണ്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മൂന്നു മാസം പ്രായമായ മറ്റൊരു മകന്‍ മരിച്ച നിലയില്‍ കിടക്കുന്നതായി കണ്ടെത്തിയത്. എന്നാല്‍, മരണകാരണം വ്യക്തമായില്ല. പിന്നീട് കഴിഞ്ഞ ഏപ്രില്‍ 6ന് ജോലി കഴിഞ്ഞെത്തിയപ്പോള്‍ തന്റെ നാലു വയസ് പ്രായമുള്ള മകനും മരിച്ചതായി കണ്ടു. തുടര്‍ന്ന്, കഴിഞ്ഞ ദിവസമാണ് മറ്റൊരു മൂന്നു മാസം പ്രായമുള്ള മകനെയും ഭാര്യ കൊലപ്പെടുത്തിയതായി ഇയാള്‍ കണ്ടെത്തിയത്.

കൃത്യമായ ഉദ്ദേശത്തോടെയാണ് മൂന്നു ആണ്‍മക്കളെയും അമ്മ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. മകളെ ഭര്‍ത്താവ് സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യാത്തതിലുള്ള ദേഷ്യമാണ് ആണ്‍മക്കളെ കൊല്ലാന്‍ ഇവരെ പ്രേരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.