സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച് 27വര്‍ഷം കഴിഞ്ഞിട്ടും മാസശമ്പളം വെറും 25 രൂപ

single-img
20 August 2015

jkpscകാശ്മീര്‍: സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച് 27വര്‍ഷം കഴിഞ്ഞിട്ടും മാസശമ്പളം വെറും 25 രൂപ. കാശ്മീര്‍ സ്വദേശിയായ മുഹമ്മദ് സുഭാന്‍ വാണിക്കാണ് ഈ ദുരവസ്ഥ.  1988ലാണ് ഇദ്ദേഹം ജമ്മു കാശ്മീരിലെ സര്‍ക്കാര്‍ സ്‌കൂളില്‍ 25രൂപ മാസവേതനത്തിന് സ്വീപ്പറായി ജോലിയില്‍ പ്രവേശിച്ചക്കുന്നത്.  17 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനുശേഷം 2005 ജോലിയില്‍ നിന്ന് വിരമിച്ചപ്പോഴും അദ്ദേഹത്തിന്റെ മാസശമ്പളം 25 രൂപ തന്നെ. തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ അതേ തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ചു, അയാള്‍ക്കും ശമ്പളം 25 രൂപ തന്നെ.

സ്‌കൂള്‍ നിര്‍മ്മിക്കാന്‍ സ്ഥലം നല്‍കിയാല്‍ ജോലിയും സ്ഥലത്തിന് നഷ്ടപരിഹാരവും നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് സര്‍ക്കാര്‍ വാണിയില്‍ നിന്നും സ്ഥലം ഏറ്റെടുത്തത്. എന്നാല്‍ തന്റെ 17 വര്‍ഷക്കാലത്തെ ഔദ്യോഗിക ജീവിതത്തില്‍ ശമ്പളം വര്‍ധനപ്പിച്ചില്ലെന്ന് മാത്രമല്ല നഷ്ടപരിഹാരവും ലഭിച്ചില്ല.  തുടര്‍ന്ന്, അദ്ദേഹത്തിന്റെ വിരമിക്കല്‍ സമയമായപ്പോള്‍ മകന് ഉയര്‍ന്ന ശമ്പളവും സ്ഥലത്തിന്റെ നഷ്ടപരിഹാരവും നല്‍കാമെന്നായിരുന്നു സര്‍ക്കാറിന്റെ വാഗ്ദാനം. എന്നാല്‍ 2005ല്‍ ജോലിയില്‍ പ്രവേശിച്ച മകനും അതേ ശമ്പളം തന്നെയാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.

സര്‍ക്കാറിന്റെ ഈ വഞ്ചന വാണിയുടെ കുടുംബത്തെ ദുരിതത്തില്‍ നിന്ന് ദുരിതത്തിലേക്ക് തള്ളിയിടുകയാണ്. അച്ഛനെന്ന നിലയില്‍ മക്കള്‍ക്കു വേണ്ടി ഒന്നും സമ്പാദിക്കാന്‍ കഴിഞ്ഞില്ലെന്നും 25 രൂപ കുടുംബത്തിന്റെ ചെലവിന് പോലും തികയുന്നില്ലെന്നും വാണി പറഞ്ഞു. സര്‍ക്കാറിന്റെ അപ്പോയ്‌മെന്റ് ഓര്‍ഡര്‍ പ്രകാരമാണ് വാണിക്ക് നിയമനം നല്‍കിയത്. സ്വീപ്പറുടെ പോസ്റ്റിലാണ് നിയമനം നല്‍കിയത്. നിയമനസമയത്ത് സര്‍ക്കാര്‍ നല്‍കിയ രേഖകളുമായി നീതിക്കുവേണ്ടി ഇദ്ദേഹം ഓരോ സര്‍ക്കാര്‍ ഓഫീസുകളും കയറിയിറങ്ങുകയാണ്.