വെടിയേറ്റ് മരിച്ച എന്‍.സി.സി കേഡറ്റ് ധനുഷ് കൃഷ്ണന്‍െറ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സര്‍ക്കാര്‍ നല്‍കുമെന്ന് -ഉമ്മന്‍ ചാണ്ടി

single-img
20 August 2015

umman chandiപത്തനാപുരം: ക്യാമ്പില്‍ വെച്ച് വെടിയേറ്റ് മരിച്ച എന്‍.സി.സി കേഡറ്റ് ധനുഷ് കൃഷ്ണന്‍െറ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൂടാതെ കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. പട്ടാഴി വടക്കേക്കര മണയറയിലെ ധനുഷ് കൃഷ്ണന്‍െറ വീട് സന്ദര്‍ശിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ക്യാമ്പുകളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.