സംസ്ഥാനത്ത് ഭൂപരിധി നിയമത്തില്‍ നിയന്ത്രണം

single-img
19 August 2015

plot-thalassery-thalai-620x420വ്യവസായത്തിനുള്ള ഭൂപരിധി നിയമത്തിൽ ഇളവു വരുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയന്ത്രണത്തിൽ നിന്ന് തോട്ടം മേഖലയെ ഒഴിവാക്കി .ഒരേക്കർ ഇളവിനായി പത്ത് കോടിയുടെ നിക്ഷേപവും ഇരുപത് തൊഴിലവസരവും ഉണ്ടാകണം.നിയമത്തില്‍ ഇളവ് ലഭിച്ചവര്‍ നിക്ഷേപവും തൊഴിലവസരങ്ങളും ഉറപ്പാക്കണം.ഐ.ടി, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, ടൂറിസം എന്നീ മേഖലകള്‍ക്ക് ഈ നിബന്ധനകള്‍ ബാധകമാകും. അനുവദിച്ച ഭൂമി വെറുതെയിടാന്‍ അനുവദിക്കില്ല.

ഒരു തരത്തിലും ഭൂമിയുടെ ദുരുപയോഗം അനുവദിക്കില്ലെന്ന് മന്ത്രിസഭായോഗതീരുമാനം വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പറഞ്ഞു.ജനുവരിയിലാണ് ഭൂപരിധി നിയമത്തില്‍ നിരവധി ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കൊച്ചിയില്‍ നടന്ന ആഗോള പ്രവാസി മലയാളി സംഗമത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നത്.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനേയും മുഖ്യമന്ത്രി വിമർശിച്ചു.എതിര്‍പ്പുള്ളവര്‍ വാര്‍ഡ് പുനര്‍വിഭജന കമ്മിഷനെ നിയോഗിച്ചപ്പോള്‍ പറയാതിരുന്നത് എന്തു കൊണ്ടാണെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു.