ഭക്ഷണംതേടി ഇനി അലയേണ്ടതില്ല. നാവിലെ രുചിഭേദങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിൽ  

single-img
19 August 2015

screen-12.12.44[19.08.2015]നമ്മൾ എല്ലാവരും യാത്ര ചെയ്യാറുണ്ട്. യാത്രയിൽ ആയിരിക്കുമ്പോൾ നല്ല ഭക്ഷണം കിട്ടുന്ന സ്ഥലങ്ങൾ തേടി അലയാറുമുണ്ട്. വഴിയിൽ കാണുന്നവരോടെല്ലാം ചോദിക്കും ‘ചേട്ടാ ഇവിടെ നല്ല ഫുഡ്ഡ് കിട്ടുന്ന ഹോട്ടൽ ഏതാ?’, എന്നൊക്കെ. ഇനി ‘ചോയ്ച്ച് ചോയ്ച്ച് പോണ്ട’  tastyspots.comൽ നോക്കിയാൽ മതി.

കേരളത്തിലെ എല്ലാ സ്ഥലങ്ങളിലെയും മികച്ച ഭക്ഷണശാലകളെ ഉൾപ്പെടുത്തികൊണ്ട് രൂപം കൊടുത്ത പുതിയ വെബ്സൈറ്റാണ് tastyspots.com. ഇതിൽ കേരളത്തിലെ എല്ലാ പ്രദേശങ്ങളിലേയും നല്ല ഭക്ഷണശാലകളുടെ വിവരം ലഭിക്കുന്നതാണ്. ഓരോ സ്ഥലങ്ങളിലെയും സ്പെഷ്യൽ ഭക്ഷണങ്ങൾ, നാടൻ വിഭവങ്ങൾ തുടങ്ങിയ എല്ലാ വിവരങ്ങളും ലഭിക്കും. ഇവയുടെയെല്ലാം വീഡിയോകളും സൈറ്റിൽ ഉൽപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആഹാരപ്രിയർക്ക് കൗതുകകരമായ രുചികൾ ഭക്ഷണശാലകൾ ഇവയെയെല്ലാം കുറിച്ച് മറ്റുള്ളവർക്ക് ഷെയർ ചെയ്യാനും സാധിക്കും.

ആർക്ക് വേണമെങ്കിലും ‘ഫൂഡികളായി’ tastyspots.com. സൈറ്റിൽ അക്കൗൻട് ആരംഭിക്കാവുന്നതാണ്. ‘ഫൂഡികൾക്ക്’ പുതിയ വിഭവങ്ങൾ, ഭക്ഷണശാലകൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ സൈറ്റിൽ ആഡ് ചെയ്യാനും അവർ കഴിച്ച ഭക്ഷണങ്ങളേയും കയറിയ റസ്റ്റോറന്റുകളേയും കുറിച്ച് അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യാനും സാധിക്കും. സൈറ്റിലേക്കുള്ള ഫൂഡികളുടെ സംഭാവന വർധിക്കുന്നതിനനുസരിച്ച് അവരുടെ റാങ്കും ഉയരുന്നതാണ്. ‘foodie’, ‘fooodie’, ‘foooodie’, എന്നിങ്ങനെ തുടങ്ങി ‘ambassador’ വരെ നീളുന്നു റാങ്കുകൾ. ‘ambassador’ ആയാൽ പിന്നെ പ്രത്യേക പരിഗണനകളും ഉണ്ടാവുന്നതാണ്.

അബ്ദുൽ മനാഫ്, അമർനാദ് ശങ്കർ, കെ.എം. മെഹബൂബ്, ഷമൽ ചന്ദ്രൻ, റിയൽ പ്രാഡ്, ചച്ചു ജേക്കബ് എന്നിവർ ചേർന്നാണ് ഇങ്ങനെയൊരു വെബ്സൈറ്റിന് തുടക്കംകുറിച്ചത്. ഇതിനായി ഇവർ തിരുവനന്തപുരം മുതൽ കാസർഗോടുവരെ സഞ്ചരിച്ചിരുന്നു. യാത്രയിൽ എല്ലാ സ്ഥലങ്ങളിലേയും മികച്ചതും പേരുകേട്ടതുമായ ഭക്ഷണശാലകളിൽ നിന്നും വിഭവങ്ങൾ കഴിച്ചുനോക്കിയതിന് ശേഷമാണ് സൈറ്റിൽ ഇവയെ ഉൾപ്പെടുത്തിയത്. ഇപ്പോൾ തമിഴ്നാട് കർണ്ണാടക ജില്ലകളിലെയും നല്ല ഭക്ഷണശാലകളെ കൂടി ഉൾപ്പെടുത്താനുള്ള പരിശ്രമത്തിലാണ് ഇവർ. ഭാവിയിൽ ആഗോള തലത്തിലുള്ള റസ്റ്റോറന്റുകളെക്കൂടി ഉൾപ്പെടുത്തി വെബ്സൈറ്റിനെ വളർത്താനുള്ള പ്ലാനുകളും ഉണ്ട്.

ഏതായാലും കറങ്ങാൻപോയിട്ട് ചീത്ത ഭക്ഷണം കഴിച്ച് വയറ് കേടാക്കേണ്ട അവസ്ഥ ഇനി ഉണ്ടാവില്ല. ഹോട്ടൽ തിരക്കി വലയേണ്ടതുമില്ല. നാവിൻത്തുമ്പിലെ രുചി വിരൽത്തുമ്പിൽ.