നെല്‍സണ്‍ മണ്ടേലയുടെ ചെറുമകന്‍ 15കാരിയെ പീഡിപ്പിച്ച കേസില്‍ പിടിയില്‍

single-img
19 August 2015

nelsonദക്ഷിണാഫ്രിക്കയുടെ വിമോചക നായകന്‍ നെല്‍സണ്‍ മണ്ടേലയുടെ ചെറുമകനെതിരെ 15കാരിയെ പീഡിപ്പിച്ച കേസില്‍ കോടതി കുറ്റം ചുമത്തി. സംഭവത്തില്‍ മണ്ടേലയുടെ ചെറുമകന്‍ ബുസോ മണ്ടേല(24)യെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇയാളുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി കുറ്റം ചുമത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

ടോയ്‌ലറ്റില്‍ പോയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു ഇയാള്‍. ആഗസ്റ്റ് 7ന് രാത്രി ഗ്രീന്‍സൈഡിലെ റസ്‌റ്റോറന്റിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പരാതിയെതുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് ബുസോയെ അറസ്റ്റ് ചെയ്തത്.

അതേസമയം, സംഭവം നടന്ന് ഒരാഴ്ചക്കുശേഷമാണ് ദക്ഷിണാഫ്രിക്കയിലെ മാധ്യമങ്ങള്‍ വിഷയം റിപ്പോര്‍ട്ട് ചെയ്തത്. വര്‍ണ്ണവിവേചനത്തിനെതിരെ പടപൊരുതിയ മണ്ടേലയുടെ കുടുംബത്തിന് കളങ്കമായിരിക്കുകയാണ് സംഭവം.