ഇന്ത്യക്ക് മുമ്പ് പാകിസ്താന്‍ ഹുറിയത്തിനെ ചര്‍ച്ചക്ക് വിളിച്ചു

single-img
19 August 2015

huriatന്യൂഡല്‍ഹി: ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായുള്ള ചര്‍ച്ച നടക്കുന്നതിന് മുമ്പ് പാകിസ്താന്‍ ദേശീയ ഉപദേഷ്ടാവ് ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ വിവിധ വിഭാഗങ്ങളെ ചര്‍ച്ചക്ക് വിളിച്ചു. ഹുറിയത്ത് വിവിധ നേതാക്കള്‍ തങ്ങള്‍ക്ക് ക്ഷണം ലഭിച്ചതായി വ്യക്തമാക്കി.

സയിദ് അലീ ഷാ ഗീലാനി, മിര്‍വെയിസ് ഒമര്‍ ഫാറൂഖ്, നദീം ഖാന്‍, യാസീന്‍ മാലിക് എന്നീ ഹുറിയത്ത് നേതാക്കള്‍ക്ക് ടെലഫോണിലൂടെയാണ് ക്ഷണം ലഭിച്ചത്.

ഈ മാസം 23 നാണ് പാക് ദേശീയ ഉപദേഷ്ടാവ് അബ്ദുള്‍ ബാസിതുമായുള്ള കൂടിക്കാഴ്ച. ഹുറിയത്തുമായുള്ള ചര്‍ച്ചക്കു ശേഷം 23 ന് തന്നെ ബാസിത് ന്യൂഡല്‍ഹിയിലേക്ക് തിരിക്കും.

വിവിധ ഹുറിയത്ത് കോണ്‍ഫറന്‍സ് വക്താക്കള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കൂടിക്കാഴ്ചയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി.