പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹിയില്‍ പഠനം നടത്താന്‍ താല്‍ക്കാലിക സൗകര്യമേര്‍പ്പെടുത്താമെന്ന് കെജ്‌രിവാള്‍

single-img
19 August 2015

Kejariwalന്യൂഡല്‍ഹി: പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാരുമായി ഒത്തുതീര്‍പ്പിലെത്തുന്നതുവരെ പഠനം നടത്താന്‍ ഡല്‍ഹിയില്‍ താല്‍ക്കാലിക സൗകര്യമേര്‍പ്പെടുത്താമെന്ന് കെജ്‌രിവാള്‍ ട്വിറ്റര്‍ സന്ദേശത്തിലൂടെ വ്യക്തമാക്കി.

ടെലിവിഷന്‍ നടന്‍ ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരം നടത്തുന്നത്. തന്നെ തടഞ്ഞുവെച്ചുവെന്ന് ഡയറക്ടര്‍ പ്രശാന്ത് പത്രബെയുടെ പരാതിയേത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ചൊവ്വാഴ്ച അര്‍ദ്ധരാത്രി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് കെജ്‌രിവാളിന്റെ ട്വീറ്റ് പുറത്തുവന്നത്.

അന്താരാഷ്ട്ര പ്രശസ്തിയുള്ള പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ സംഭവിക്കുന്നതിനേക്കുറിച്ചു കേട്ടപ്പോള്‍ താന്‍ സ്തംഭിച്ചുപോയെന്നും സര്‍ക്കാരിന്റെ തെറ്റായ തീരുമാനം സ്ഥാപനത്തെ നശിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു.