മുസാഫർനഗർ : ബി.ജെ.പി. എതിർപ്പിനെ തുടർന്ന് ഹിന്ദു-മുസ്ലീം മതസൗഹൃദറാലി റദ്ദാക്കി.

single-img
18 August 2015

vhp_1_0_0_0_0_1_0_1_0_0_0മുസാഫർനഗറിന് സമീപമുള്ള ജൗലി ഗ്രാമത്തിൽ നടത്താനിരുന്ന ഹിന്ദു-മുസ്ലീം മതസൗഹാർദ്ദറാലി പ്രദേശത്തെ ബി.ജെ.പി. നേതൃത്വത്തിന്റെയും ഹിന്ദത്വ സഘടനയുടെയും എതിർപ്പിനെ തുടർന്ന് റദ്ദാക്കി. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം റാലിക്ക് നൽകിയിരുന്ന അനുമതി റദ്ദാക്കിയത്.

മുസാഫർനഗറിൽ നിന്നും പതിനഞ്ച് കിലോമീറ്റർ അകലെയുള്ള ജൗലി കനാലിലാണ് റാലി സംഘടിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നത്. റാലിക്ക് പകരം ഒരു സമാധാന ചർച്ചയുണ്ടാകുമെന്ന് മുസാഫർനഗർ കർഷക മസ്ദൂർ സംഘത്തിന്റെ വക്താവ് വികാസ് ബാലിയം അറിയിച്ചു.

മുതിർന്ന ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രി സഞീവ് ബാലിയന്റെ അടുത്തയാളുമായിരുന്ന വിരേന്ദർ സിങ് ആയിരുന്നു റാലിക്ക് എതിർപ്പുള്ളവരുടെ കൂട്ടത്തിൽ മുൻപന്തിയിൽ. മൂന്ന് ദിവസം മുൻപ് സിങ് ജൗലി പ്രദേശത്തെ മറ്റു നേതാക്കന്മാരെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു പത്രസമ്മേളനം നടത്തുകയുണ്ടായി. അതിൽ റാലി നടത്തുന്നതിനുള്ള പ്രതിഷേധം അദ്ദേഹം അറിയിച്ചിരുന്നു.

2013ൽ മുസാഫർനഗറിൽ ഉണ്ടായ ഹൈന്ദവ-മുസ്ലീം വർഗ്ഗീയ കലാപത്തിൽ ഇരു ജാഥികളിലേയും നിരവധി ആളുകൾ മരണപ്പെടുകയുണ്ടായി. രണ്ടു വർഷങ്ങൾക്ക് മുൻപുണ്ടായ കലാപത്തിനു ശേഷം മതസൗഹാർദ്ദത്തിന് വേണ്ടി ലഭിച്ച ഒരവസമായിരുന്നു ഈ റാലി. പലരും ഇതിനെ ജൗലി നിവാസികളായ ഹിന്ദു-മുസ്ലീംഗൾ തമ്മിലുള്ള പൊരുത്തപെടൽ എന്ന് വിഷേശിപ്പിച്ചിരുന്നു.