പാക് തീവ്രവാദികളുടെ രേഖാചിത്രം ദേശീയ അന്വേഷണ ഏജന്‍സി പുറത്തുവിട്ടു

single-img
18 August 2015

16419_720799ജമ്മുകശ്മീരിലെ ഉധംപൂരില്‍ പിടിയിലായ പാക് തീവ്രവാദിക്കൊപ്പമുണ്ടായിരുന്നവരുടെ രേഖാചിത്രം പുറത്തുവിട്ടു. ദേശീയ അന്വേഷണ ഏജന്‍സി ആണ് ചിത്രങ്ങൾ പുറത്ത് വിട്ടത്.38-40 വയസ് പ്രായം തോന്നിക്കുന്ന സാർഖാൻ എന്നറിയപ്പെടുന്ന മൊഹമ്മദ് ഭായി, 17-18 പ്രായമുള്ള അബു ഒകാശ എന്നിവരുടെ രേഖാചിത്രങ്ങളാണ് തയ്യാറാക്കിയത്.  സാർഖാനും അബുവുമാണ് നവേദിനൊപ്പം ഉധംപൂരിൽ ആക്രമണം നടത്തിയതെന്ന് എൻ.ഐ.എ പറഞ്ഞു. തീവ്രവാദി ആക്രമണം നടത്തണമെന്ന ഉദ്യേശത്തോടെയാണ് ഇവർ ഇന്ത്യയിലെത്തിയത്. ഇവരെ എൻ.ഐ.എ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.