സുതാര്യ ഡിസ്പ്ലെയുള്ള സ്മാർട്ട്ഫോണുമായി ലെനോവൊ സൂക്ക്.

single-img
18 August 2015

zuk_lenovo_transparent_display_smartphone_prototype_weiboലെനോവൊയുടെ ഓൺലൈൻ-ഒള്ളി ബ്രാൻടായ സൂക്ക് പുതിയ ട്രാൻസ്പേരന്റ് ടിസ്പ്ലെയുള്ള സ്മാർട്ട്ഫോണിന്റെ അസൽ മോഡൽ പുറത്തിറക്കി. സൂക്ക് Z1 എന്നാണ് പേരിട്ടിരിക്കുന്നത്. നിലവിൽ ചൈനയിൽ മാത്രമേ കമ്പനി Z1 വിൽക്കുന്നുള്ളൂ. 18,250 രൂപയാണ് ചൈനയിലെ വില.

ബേസൽ-ലെസ്സ് ഫ്രെയിമിലാണ് ഇതിന്റെ ട്രാൻസ്പേരന്റ് ടിസ്പ്ലെ ഘടിപ്പിച്ചിരിക്കുന്നത്. സാംസങ്, എൽ.ജി. തുടങ്ങിയ കമ്പനികൾ നേരത്തെ അവരുടെ ട്രാൻസ്പേരന്റ് ടിസ്പ്ലെയുള്ള ഫോണുകളെ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഭാവിയിൽ ചൈനയ്ക്ക് പുറത്തും Z1ന്റെ വിൽപ്പന നടത്താൻ സൂക്കിന് പ്ലാനുകൾ ഉണ്ട്.