രാധേ മായെ കാളി ദേവിയോട് താരതമ്യം ചെയ്ത സോനു നിഗം വിവാദത്തില്‍;രാധേമായെക്കാൾ അൽപവസ്ത്ര ധാരിണിയാണ് കാളിമായെന്ന് ഗായകൻ

single-img
17 August 2015

radhema-nigamമുംബയ്: മിനി സ്‌കര്‍ട്ടിട്ട വിവാദ ആൾദൈവം രാധേമായ്ക്ക് പിന്തുണയുമായി ഗായകൻ സോനു നിഗവും രംഗത്തെത്തി. ഈ രാജ്യത്ത് സ്ത്രീകളെ അവരുടെ വസ്ത്രത്തിന്റെ പേരിൽ കേസിൽപ്പെടുത്തുന്നു. രാധേമായേക്കാൾ അൽപവസ്ത്ര ധാരിണിയായാണ് കാളിമായെ ചിത്രീകരിച്ചിരിക്കുന്നത് എന്നും സോനു നിഗം ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

പുരുഷ സന്യാസിമാർക്ക് നഗ്നരായി നടക്കാം. നൃത്തം ചെയ്യാം, എന്നാൽ ഒരു ബലാത്സംഗ കേസുണ്ടെങ്കിലേ അവർ ജയിലിലാകൂ എന്നും ഇതാണോ ലിംഗ സമത്വം. പുരുഷനും സ്ത്രീയ്ക്കും വെവ്വേറെ നിയമങ്ങൾ വയ്ക്കുന്നത് ശരിയല്ല. ആരെയെങ്കിലും കേസിൽപ്പെടുത്തണമെങ്കിൽ അവരേപ്പൊലുള്ളവരെ ആൾദൈവം ആക്കുന്ന അനുയായികളെ വേണമെന്നും അദ്ദേഹം പറഞ്ഞു.

ആത്മീയ പരിപാടിയ്ക്കിടെ ‘അശ്ലീല നൃത്തം” ചെയ്തെന്ന് ആരോപിച്ച്  രാധേമായ്ക്കെതിരെ മുംബയിലെ അഭിഭാഷകയായ ഫൽഗൂനി ബ്രഹ്മാഭട്ടാണ് കേസ് കൊടുത്തിരിക്കുന്നത്.

ചലച്ചിത്ര സംവിധായകനായ സുഭാഷ് ഗയ്, ഭോജ്പൂരി നടനും ലോക്‌സഭാ എം.പിയുമായ മനോജ് തിവാരി, ഗുരു പ്രഹ്ലാദ് കക്കർ, റിയാലിറ്റി ടിവി താരം രാഖി സാവന്ത് തുടങ്ങിയ സെലിബ്രിറ്റികളാണ് ഇതിന് മുന്പ് രാധേമായ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.