വാർഡ് വിഭജനം; സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേയില്ല

single-img
17 August 2015

kerala-high-courtപഞ്ചായത്ത്, കോർപ്പറേഷൻ വാർഡുകൾ വിഭജിച്ചത് റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല. സര്‍ക്കാര്‍ അപ്പീലിൽ വിശദമായ വാദം നാളെ കേള്‍ക്കും. അതേസമയം, പുതുക്കിയ വാർഡ്  വിഭജനത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്താനാവില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചു.

തദ്ദേശ സ്വയംഭരണം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്  ഗവർണറുടെ മുൻകൂർ അനുമതിയില്ലാതെ വില്ലേജുകൾ വെട്ടിമുറിച്ച് 69 പുതിയ പഞ്ചായത്തുകൾക്ക് രൂപം നൽകിയ സർക്കാർ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരേയാണ് സർക്കാർ അപ്പീൽ നൽകിയത്. മലപ്പുറം ജില്ലയിലാണ് കൂടുതൽ വില്ലേജുകൾ വിഭജിച്ചത്- 16. മുസ്ലിം ലീഗിന് അനുകൂലമായി മലപ്പുറത്തും സിപിഎമ്മിന്റെ മേൽക്കോയ്മ തകർക്കുന്ന തരത്തിൽ കണ്ണൂരിലും വിഭജനം നടത്തിയെന്ന നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.