അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെയ്പ്പ്

single-img
17 August 2015

M_Id_345656_India_borderജമ്മു: അതിര്‍ത്തിയില്‍ പാക് വെടിവെയ്പ്പ് തുടരുന്നു. ഞായറാഴ്ച്ച രാത്രി 8ന് തുടങ്ങിയ വെടിവെപ്പും ഷെല്ലാക്രമണവും പുലര്‍ച്ച ഒരു മണി വരെ നീണ്ടു.  ഇപ്പോഴും വെടിവെപ്പ് തുടരുന്നുണ്ട്. 120 എംഎം, 82എംഎം മോര്‍ട്ടാര്‍ ഷെല്ലുകളും മെഷിന്‍ ഗണ്ണും ഉപയോഗിച്ചാണ് പാക് സൈനികര്‍ ആക്രമണം നടത്തിയതെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടി നടത്തുന്നുണ്ടെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.