തന്റെ സിനിമയില്‍ കൈകടത്തുന്നത് സൂപ്പര്‍താരമായിരുന്നാലും ആ സിനിമ മുന്നോട്ട് പോകില്ലെന്ന് ഗൗതം മേനോന്‍

single-img
16 August 2015

gautham-menon

തന്റെ സിനിമയില്‍ കൈകടത്തുന്നത് സൂപ്പര്‍താരമായിരുന്നാലും ആ സിനിമ മുന്നോട്ട് പോകില്ലെന്ന് തമിഴകത്ത് വ്യത്യസ്തമായ അവതരണശൈലി കൊണ്ട് ശ്രദ്ധേയനായ സംവിധായകന്‍ ഗൗതം മേനോന്‍. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് തിരക്കഥയുടെ 80 ശതമാനവും പൂര്‍ത്തിയാക്കുകയാണ് തന്റെ ശൈലിയെന്നും എന്നാല്‍ ക്ലൈമാക്‌സ് ചിത്രീകരണം തുടങ്ങിയതിന് ശേഷമേ എഴുതാന്‍ ആരംഭിക്കുവെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ഇത്തരത്തിലുള്ള രീതികള്‍ അംഗീകരിച്ചെത്തുന്നവരുമായി മാത്രമേ താന്‍ സഹകരിക്കാറുള്ളുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ സിനിമാ ജീവിതത്തിനിടയില്‍ ഇതുവരെ ഒരുതാരവും തന്റെ തിരക്കഥയില്‍ ഇടപെട്ടിട്ടില്ലെന്നും ഏതെങ്കിലും ഒരു താരം ക്ലൈമാക്‌സില്‍ കൈകടത്താന്‍ വന്നാല്‍ ആ സിനിമ പിന്നെ മുന്നോട്ടു പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.