ആറ്റില്‍ കാല്‍വഴുതി വീണപ്പോള്‍ നഷ്ടപ്പെട്ട ഫാത്തിമാ ബീവിയുടെ സ്വര്‍ണ്ണമാല പ്രദീപിന് കിട്ടി, രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം കുളിക്കാനിറങ്ങിയപ്പോള്‍; വര്‍ഷം രണ്ടര കഴിെഞ്ഞങ്കിലും മാല ഒടുവില്‍ ഫാത്തിമബീവിയെ തേടിയെത്തി

single-img
16 August 2015

gold_chain_necklace

രണ്ടരവര്‍ഷം മുമ്പ് ആറ്റില്‍ നഷ്ടപ്പെട്ട സ്വര്‍ണ്ണമാല ഒടുവില്‍ ഉടമസ്ഥയെതേടി തിരിച്ചെത്തി. മുണ്ടക്കയം ഇളംകാടാണ് ഫാത്തിമബാവിയുടെ നഷ്ടപ്പെട്ട മാല രണ്ടരവര്‍ഷത്തിനുശേഷകം തിരികെ കിട്ടിയത്. കഴിഞ്ഞദിവസം കൊടിത്തോട്ടത്തില്‍ പ്രദീപ് ആറ്റില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് മാല ലഭിച്ചത്.

പുല്ലകയാറിന്റെ ഉദ്ഭവസ്ഥാനമായ ഇളംകാട് തോട്ടില്‍ കുളിക്കാനിറങ്ങിയ പ്രദീപ് തന്റെ കാലില്‍ എന്തോ കുരുങ്ങിയതറിഞ്ഞാണ് നോക്കിയത്. കാലില്‍ കുരുങ്ങിയത് സ്വര്‍ണമ്ണമാലയാശണന്നറിഞ്ഞപ്പോള്‍ പ്രദീപ് ആദ്യം ഒന്ന് അമ്പരന്നെങ്കിലും രണ്ടരവര്‍ഷം മുമ്പ് തൊട്ടയല്‍പക്കത്തെ ഫാത്തിമാ ബീവിയുടെ കയ്യില്‍ നിന്നും കാണാതായ മാലയാശണന്ന് പ്രദീപിന് മനസ്സിലായി.

ഉടന്‍തന്നെ പ്രദീപ് മാലയുമായി കൊല്ലംപറമ്പില്‍ ഹംസയുടെ വീട്ടിലെത്തി. ഹംസയുടെ ഭാര്യയായ ഫാത്തിമാ ബീവിയെ കണ്ട് മാല ഏല്‍പ്പിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ടുപോയ മാല ലഭിച്ചപ്പോള്‍ ഫാത്തിമാ ബീവിക്കും പറഞ്ഞറിയിക്കാണനാകാത്ത സന്തോഷമായി. രണ്ടരവര്‍ഷം മുന്‍പ് ഇതേ ആറ്റില്‍ കുളിക്കാനിറങ്ങിയ ഫാത്തിമ കാല്‍വഴുതി വെള്ളത്തില്‍ വീഴുകയും മാല നഷ്ടപ്പെടുകയുമായിരുന്നു.

അന്ന് നാട്ടുകാര്‍ വെള്ളത്തിലും കരയിലും മാല തിരഞ്ഞെങ്കിലും അത് കണ്ടെത്താനായിരുന്നില്ല.