സ്വതന്ത്ര്യ ദിനത്തില്‍ ട്വിറ്റര്‍ അക്കൗണ്ട് സ്വന്തമായ ലോകത്തിലെ ആദ്യ ചരിത്രസ്മാരകമെന്ന ബഹുമതി സ്വന്തമാക്കി താജ്മഹല്‍

single-img
16 August 2015

taj-mahal

അനശ്വരപ്രണയത്തിന്റെ സ്മാരകമായി നിലകൊള്ളുന്ന താജ്മഹല്‍ സ്വാതന്ത്ര്യ ദിനത്തില്‍ ട്വിറ്റര്‍ അക്കൗണ്ട് സ്വന്തമായ ലോകത്തിലെ ആദ്യ ചരിത്രസ്മാരകമെന്ന ബഹുമതി സ്വന്തമാക്കി. താജ്മഹല്‍ സ്വന്തമാക്കി. ‘ലോകത്തില്‍ രണ്ടു തരത്തിലുള്ള ആളുകളാണുള്ളത്. എന്നെ സന്ദര്‍ശിക്കുകയും ഇവിടെ പിന്തുടരുന്നവരുമായ ഒരുവിഭാഗവും എന്നെ ഒരിക്കലും സന്ദര്‍ശിക്കാത്തവര്‍, എന്നാല്‍ ട്വിറ്ററില്‍ പിന്തുടരുന്ന മറ്റൊരു വിഭാഗവും…’ എന്ന ട്വീറ്റോടെ താജ്മഹല്‍ ചരിത്രം കുറിച്ചു.

ട്വിറ്റര്‍ പേജിനു ഇതിനകം പതിനായിരത്തിലധികം ഫോളോവേഴ്‌സിനെ ലഭിച്ചു. പേജിന്റെ #MyTajMemory ഹാഷ്ടാഗ് ട്വിറ്ററില്‍ തരംഗം സൃഷ്ടിക്കുകയാണ്.

ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് നിര്‍വഹിച്ചു. പുരാവസ്തു ഗവേഷണ വിഭാഗം അനുമതി നല്‍കാത്തതിനെത്തുടര്‍ന്നു ആഗ്രയില്‍ നടത്താന്‍ ഉദ്ദേശിച്ച ഉദ്ഘാടന ചടങ്ങ് ലക്‌നോയിലാണു നടത്തിയത്.