പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയില്‍

single-img
16 August 2015

modi-uaeപ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയിലെത്തി.പ്രാദേശിക സമയം വൈകീട്ട് നാലരയോടെയാണ് മോദി അബുദാബിയില്‍ എത്തിയത്. അബുദാബി കിരീടവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും യുഎഇ സായുധ സേനയുടെ ഉപസർവസൈന്യാധിപനുമായ ജനറൽ ശേഇഖ് മുഹമ്മദ്ബിന്‍ സായിദ് അല്‍ നഹ്യാന്‍ മോദിയെ സ്വീകരിച്ചു.

 
അബുദാബിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം എമിരേറ്റ്‌സ് പാലസിലേക്കാണ് പോയത്. തുടര്‍ന്ന് അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശേഇഖ് മുഹമ്മദ്ബിന്‍ സായിദ് അല്‍നഹ്യനുമായി മോദി കൂടിക്കാഴ്ച നടത്തും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, വിദേശകാര്യ സെക്രട്ടറി സുബ്രഹ്മണ്യം ജയശങ്കർ എന്നിവർ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

 

നാളെ ദുബൈയിലെത്തുന്ന മോദി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്യും. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി 34 വര്‍ഷങ്ങള്‍ക്കു ശേഷമാണ് യുഎഇ സന്ദര്‍ശിക്കുന്നത്. ഇന്ത്യന്‍ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലും മോദി സന്ദര്‍ശനം നടത്തും.