പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം ഇന്ന്‌ ആരംഭിക്കുന്നു

single-img
16 August 2015

NARENDRA_MODI_2511693fരണ്ടു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനായി പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്ന് അബുദാബിയിലെത്തും.രാവിലെ യുഎഇ തലസ്ഥാനമായ അബുദാബിയിലാണ് അദ്ദേഹം വിമാനിമിറങ്ങുക.അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സാഹിദ് അല്‍ നഹ്യാന്‍ മോദിയെ സ്വീകരിക്കും.34 വര്‍ഷത്തിന്‌ ശേഷമാണ്‌ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യു.എ.ഇ സന്ദര്‍ശിക്കുന്നത്‌. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പ്രവാസലോകവും ഒരുങ്ങിക്കഴിഞ്ഞു.നേരത്തെ 1981ലാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുഎഇയിലെത്തിയത്. തിങ്കളാഴ്‌ച  ദുബായില്‍ പ്രാവാസി ഇന്ത്യക്കാര്‍ക്ക്‌ വേണ്ടി സംഘടിപ്പിക്കുന്ന പരിപാടിയില്‍ അദ്ദേഹം സംസാരിക്കും. മോഡിയുടെ സന്ദര്‍ശനത്തില്‍ ഇന്ത്യയും യു.എ.ഇയും തമ്മില്‍ ഊര്‍ജ്‌ജ, വാണിജ്യ, വ്യാപാര, വ്യവസായ, പ്രതിരോധ മേഖലകളില്‍ കരാറുകള്‍ ഒപ്പിടുമെന്നാണ്‌ സൂചന.