ഒരു വർഷം ബി.എസ്‌.എന്‍.എല്ലിന്‌ നഷ്‌ടമായത്‌ രണ്ടു കോടി ഉപഭോക്‌താക്കളെ

single-img
16 August 2015

download (1)2014 മാര്‍ച്ച്‌ മുതല്‍ 2015 മാര്‍ച്ചുവരെയുള്ള സമയത്ത് പൊതുമേഖലാ ടെലികോം കമ്പനി ബി.എസ്‌.എന്‍.എല്ലിന്‌ നഷ്‌ടമായത്‌ രണ്ടു കോടി ഉപഭോക്‌താക്കളെ. ഈ കാലയളവില്‍ ബി.എസ്‌.എന്‍.എല്ലിന്‌ നഷ്‌ടമായത്‌ 1.45 കോടി മൊബൈല്‍ കണക്ഷനുകളും 20 ലക്ഷം ലാന്‍ഡ്‌ലൈന്‍ കണക്ഷനുകളുമെന്ന്‌ കണക്കുകള്‍ പറയുന്നു.
ഉപഭോക്‌താക്കള്‍ക്ക്‌ മികച്ച സേവനം നല്‍കുന്നതിലെ പരാജയമാണ്‌ ബി.എസ്‌.എന്‍.എല്ലിന്‌ തിരിച്ചടിയായതെന്നാണ്‌ കണക്കുകൂട്ടല്‍. അതേസമയം ലാന്‍ഡ്‌ ലൈന്‍ ഉപഭോക്‌താക്കള്‍ക്ക്‌ രാത്രി സമയങ്ങളില്‍ ഏര്‍പ്പെടുത്തിയ സൗജന്യവും കാര്യമായി ഫലം കണ്ടില്ല.