പാക് പ്രവിശ്യാ മന്ത്രി തീവ്രവാദികളുടെ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

single-img
16 August 2015

blastപാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ തീവ്രവാദികളുടെ ചാവേര്‍ ആക്രമണത്തില്‍ ആഭ്യന്തരമന്ത്രിയടക്കം എട്ടു പേര്‍ കൊല്ലപ്പെട്ടു. ആഭ്യന്തരമന്ത്രി ഷൗജാ ഖന്‍സാദയാണ് കൊല്ലപ്പെട്ടത്.

ഷാധിഖാനില്‍ മന്ത്രിയുടെ ഓഫീസിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കെട്ടിടത്തില്‍ കുടുങ്ങിയ 25 പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി.