വൃത്തിഹീനമായ ഭക്ഷണം വിതരണം ചെയ്തു:കേരളാ എക്‌സ്പ്രസ് യാത്രക്കാര്‍ തടഞ്ഞു

single-img
16 August 2015

downloadവൃത്തിഹീനമായ ഭക്ഷണം വിതരണം ചെയ്‌തെന്നാരോപിച്ച്  കേരളാ എക്‌സ്പ്രസ് യാത്രക്കാര്‍ തടഞ്ഞു. ദില്ലിയില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ട്രെയിന്‍ വിജയവാഡയിലാണ് യാത്രക്കാര്‍ തടഞ്ഞത്. ഒരു മണിക്കൂറോളം യാത്രക്കാർ ട്രെയിൻ തടഞ്ഞു.പാന്‍ട്രിയുടെ ലൈസന്‍സ് റദ്ദാക്കുമെന്ന ഉറപ്പിന്മേലാണ് യാത്രക്കാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.