സീമാസിലെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സംവിധായകന്‍ ആഷിക് അബു

single-img
16 August 2015

Aashiq_Abuആലപ്പുഴ സീമാസിലെ ജോലിക്കാര്‍ നടത്തിവരുന്ന സമരത്തിന് സംവിധായകന്‍ ആഷിഖ് അബുവിന്റെ പിന്തുണ. യുക്തിയുടെ ശക്തിക്ക് വഴങ്ങുന്നില്ലെങ്കില്‍ ശക്തിയുടെ യുക്തിക്കെങ്കിലും വഴങ്ങണമെന്ന പോസ്‌റ്റോടെ ഫേസ്ബുക്കിലൂടെയാണ് ആഷിഖ് തന്റെ നിലപാട് അറിയിച്ചത്. സമരത്തെ അനുകൂലിച്ച് തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളായിരുന്നു അവ. അത് ആഷിഖ് അബു ആവര്‍ത്തിക്കുകയായിരുന്നു.

ആഷിഖ് ഇന്നലെ തോമസ് ഐസ്‌ക് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് ആലപ്പുഴ സീമാസിലെ സമരത്തിന് പിന്തുണ അറിയിക്കുന്നതായി പറഞ്ഞിരുന്നു.