രാജ്യം 69 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു

single-img
15 August 2015

downloadരാജ്യം  69 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ദില്ലിയില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി. സ്വതന്ത്ര ദിന ആഘോഷത്തോട് അനുബന്ധിച്ച് രാജ്യ തലസ്ഥാനം കനത്ത സുരക്ഷാ വലയത്തിലാണ്. ഭീകരാക്രമണ ഭീഷണി കണക്കിലെടുത്ത് ആറായിരത്തിലധികം സൈനിക അര്‍ദ്ധ സൈനിക വിഭാഗങ്ങളെ ആണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്.പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന  ചുവപ്പുകോട്ടയിലും പരിസരത്തും ഇവര്‍ കാവല്‍ നില്‍ക്കും. ഗാന്ധിസമാധിയായ രാജ്ഘട്ടിലും കനത്ത സുരക്ഷയാണ് ഒരുക്കുന്നത്.സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്യത്തെ അഭിസംബോധന ചെയ്തു.