ഇന്ന് കര്‍ക്കിടക വാവ്; പിതൃപുണ്യം തേടി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

single-img
14 August 2015

download (1)

കര്‍ക്കടക വാവ് പ്രമാണിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണം ആരംഭിച്ചു. വയനാട് തിരുനെല്ലി ക്ഷേത്രം, മലപ്പുറം തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, ആലുവാ മണപ്പുറം, ശംഖുമുഖം കടപ്പുറം എന്നിവിടങ്ങളില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. വലിയ ജനത്തിരക്ക് അനുഭവപ്പെടുന്നതിനാല്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.പ്രമുഖ ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്ക് ഇന്നലെ രാത്രി മുതല്‍ കെ. എസ്. ആര്‍. ടി. സി സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്.

ദേവസ്വം ബോര്‍ഡും വിവിധ ഹിന്ദുസംഘടനകളും ബലിതര്‍പ്പണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കി. തിരുവനന്തപുരത്തു ശംഖുമുഖം, വര്‍ക്കല പാപനാശം കടപ്പുറം എന്നിവിടങ്ങളില്‍ അതിരാവിലെ മുതല്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ മൂന്നു മുതല്‍ ബലിതര്‍പ്പണ ചടങ്ങിനായി ഭക്തര്‍ എത്തിത്തുടങ്ങി. ശംഖുമുഖത്തു 100 പരികര്‍മ്മികളെയാണു ചടങ്ങുകള്‍ക്കു നിയോഗിച്ചിരുന്നത്.

ആലുവയിലും ഭക്തരുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഇവിടെ 80ലധികം ബലിത്തറകളും 320 പരികര്‍മ്മികളുടെയും സൗകര്യം ഒരുക്കിയിരുന്നു. ആലുവ മണല്‍പ്പുറത്തും ആലുവ അദ്വൈതാശ്രമത്തിലും തര്‍പ്പണത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.