ഐ.പി.എല്‍ വാതുവയ്പ്പ് കേസില്‍ മേല്‍കോടതിയെ സമീപിക്കുമെന്ന് ദില്ലി പോലീസ്

single-img
14 August 2015

downloadഐ.പി.എല്‍ വാതുവയ്പ്പ് കേസില്‍ ശ്രീശാന്ത് അടക്കമുള്ള താരങ്ങളെ വെറുതെവിട്ട വിചാരണ കോടതി വിധി ചോദ്യം ചെയ്ത് മേല്‍കോടതിയെ സമീപിക്കുമെന്ന് ദില്ലി പോലീസ് .ഈ മാസം 25ന് ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് പൊലീസിന്റെ തീരുമാനം. കോടതിവിധിയെ കുറിച്ച് വ്യക്തമായി പഠിച്ച ശേഷമാണ് അപ്പീൽ നൽകാൻ തീരുമാനിച്ചതെന്ന് സ്പെഷ്യൽ കമ്മിഷണർ എസ്.എൻ.ശ്രീവാസ്തവ പറഞ്ഞു.  നേരത്തെ വാതുവെപ്പുകാരും , കളിക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധം തെളിയിക്കാന്‍ ദില്ലി പോലീസിന് കഴിഞ്ഞില്ലെന്നായിരുന്നു ജൂലൈ 25ന് വിധി പുറപ്പെടുവിപ്പിച്ചുകൊണ്ട് പാട്യാല ഹൗസ് കോടതി ജഡ്ജി നീന ബന്‍സാല്‍ കൃഷ്ണ വ്യക്തമാക്കിയത്.