അത്തം മുതലുള്ള ഓണദിവസങ്ങളില്‍ മദ്യനിരോധനം നടപ്പിലാക്കിയില്ലെങ്കില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്ലാ മദ്യശാലകളും ഉപരോധിക്കുമെന്ന് യുവമോര്‍ച്ച

single-img
14 August 2015

kerala-beverages-corporationഅത്തം മുതലുള്ള ഓണക്കാലത്ത് മദ്യ നിരോധനം ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബിവറേജുകള്‍ ഉപരോധിക്കുന്നു. മദ്യ നിരോധനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അത്തം മുതല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്യശാലകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി. സുധീര്‍ അറിയിച്ചു.

സ്വകാര്യ മേഖലയില്‍ മദ്യവില്‍പ്പന വേണ്ടെന്ന് പറയുന്ന സര്‍ക്കാര്‍ കേരളത്തിലെ മദ്യവില്‍പ്പനയുടെ കുത്തകാവകാശം ഏറ്റെടുത്തിരിക്കുന്ന ഒരവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളോട് കുറച്ചെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്ലാ മദ്യശാലകളും പൂട്ടാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള മദ്യ നയങ്ങളില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ 10 മുതല്‍ 17 വരെ എല്ലാ ജില്ലകളിലും സൈക്കിള്‍ ജാഥകള്‍ നടത്തുമെന്നും സുധീര്‍ അറിയിച്ചു.