ആനവേട്ടക്കേസ് സിബിഐക്ക്

single-img
14 August 2015

elephantതിരുവനന്തപുരം: സംസ്ഥാനത്തെ ആനവേട്ട കേസുകളുടെ അന്വേഷണം സിബിഐക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അന്തര്‍സംസ്ഥാന ബന്ധമുള്ള ആനവേട്ടയുമായി ബന്ധപ്പെട്ട മൂന്നു കേസുകളുടെയും അന്വേഷണം സിബിഐക്കു വിടണമെന്ന വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ശിപാര്‍ശ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അംഗീകരിച്ചു.

ആനവേട്ടക്കേസ് സിബിഐക്കു വിടാന്‍ ആവശ്യപ്പെടുന്ന സംസ്ഥാന സര്‍ക്കാരിന്റെ കത്ത് കേന്ദ്ര സര്‍ക്കാരിന് അയച്ചതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡല്‍ഹിയില്‍ പറഞ്ഞു. കേസ് സിബിഐ ഏറ്റെടുക്കണോ വേണ്ടയോ എന്ന കാര്യം കേന്ദ്രസര്‍ക്കാരാണു തീരുമാനിക്കേണ്ടത്.

ഇടമലയാര്‍ കേസ്, നേര്യമംഗലം, മൂന്നാര്‍ കേസ് എന്നിവിടങ്ങളിലെ ആനവേട്ടയുമായി ബന്ധപ്പെട്ട കേസും ഇതുമായി ബന്ധപ്പെട്ട സംസ്ഥാനന്തര ബന്ധവുമാണു സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇപ്പോള്‍ വനം വകുപ്പിന്റെ പ്രത്യേകസംഘം അന്വേഷിക്കുന്ന കേസില്‍ ഇതുവരെ 39 പേരെ അറസ്റ്റ് ചെയ്തു.

16 ആനകളുടെ അവശിഷ്ടങ്ങളാണ് ഇതുവരെ കണ്ടെത്തിയിരുന്നു. ആനവേട്ട സംഘത്തിന്റെ സംസ്ഥാനാന്തര ബന്ധവും പുറത്തുവന്നു. മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, കര്‍ണാടക, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളുമായും ആനവേട്ടയ്ക്കു ബന്ധമുണ്ടെന്നു തെളിഞ്ഞു.