പൊലീസുകാർക്ക് ഏതെങ്കിലും തരത്തിലുള്ള തെറ്റ് പറ്റിയാൽ ക്ഷമ ചോദിക്കാൻ മടിക്കരുത്; ജനങ്ങളെ എടാ-പോടാ എന്ന് വിളിക്കരുത്- ടി.പി.സെൻകുമാര്‍

single-img
14 August 2015

senkumarതിരുവനന്തപുരം: വാഹന പരിശോധനാ സമയത്തും അല്ലാത്തപ്പോഴും പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പി ടി.പി.സെൻകുമാര്‍ സർക്കുലർ പുറത്തിറക്കി. പൊലീസിന് ഏതെങ്കിലും തരത്തിലുള്ള സഹായം പൊതുജനങ്ങൾ ചെയ്തു നൽകിയാൽ അതിന് നന്ദി പറയണം. ജനങ്ങളെ എടായെന്ന് വിളിക്കാനോ പോടാ എന്ന് പറയാനോ പാടില്ലെന്ന് സർക്കുലറിൽ പറയുന്നു.

വാഹന പരിശോധന നടത്തുമ്പോൾ  മാന്യമായി തന്നെ പെരുമാറണം. പരിശോധനയുടെ പേരിൽ ദീർഘനേരം വാഹനങ്ങൾ പിടിച്ചിടാൻ പാടില്ല. പൊലീസുകാർക്ക് ഏതെങ്കിലും തരത്തിലുള്ള തെറ്റ് പറ്റിയാൽ ക്ഷമ ചോദിക്കാൻ മടിക്കരുത്. അസഭ്യമായതോ ദ്വയാർത്ഥമുള്ളതോ ആയ പദങ്ങൾ പൊലീസുകാർ പ്രയോഗിക്കരുതെന്നും ഡി.ജി.പി സർക്കുലറിൽ പറയുന്നു.