ഹീറോ സൈക്കിള്‍ കമ്പനിയുടെ സ്ഥാപകന്‍ ഒ.പി. മുഞ്ജല്‍ അന്തരിച്ചു

single-img
14 August 2015

download (2)ഹീറോ സൈക്കിള്‍ കമ്പനിയുടെ സ്ഥാപകന്‍ ഒ.പി. മുഞ്ജല്‍(86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്നു രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

1944ലാണ് ഒ.പി. മുഞ്ജല്‍ അമൃത്സറില്‍ ഹീറോ സൈക്കിള്‍ എന്ന പേരില്‍ സൈക്കിള്‍ കമ്പനി ആരംഭിച്ചത്. 1956ല്‍ അതു സൈക്കിള്‍ നിര്‍മാണ കമ്പനിയായി. 1980കള്‍ ആയപ്പോള്‍ ലോകത്തെ മുന്‍നിര സൈക്കിള്‍ നിര്‍മാതാക്കള്‍ എന്ന നിലയിലേക്കു ഹീറോ വളര്‍ന്നു.