കുഞ്ഞ് കുന്‍വര്‍ സിംഗിന്റെ ആഗ്രഹം സഫലീകരിച്ച് മുംബൈ പോലീസ്

single-img
12 August 2015

kunwar-singh-patil_650x400_61439298103

കുന്‍വര്‍ സിംഗ് എന്ന അഞ്ചുവയസുകാരന് ഒരാഗ്രഹമുണ്ടായിരുന്നു. വളര്‍ന്നു വലുതാകുമ്പോള്‍ ഒരു പോലീസ് ഓഫീസറാകണമെന്നുള്ള ആഗ്രഹം. എന്നാല്‍ അഞ്ച് വയസ്സില്‍ അവന്റെ ജീവിതത്തില്‍ വില്ലനായി എത്തിയ രക്താര്‍ബുദം എല്ലാ പ്രതീക്ഷകളും തകര്‍ത്തു. ജീവിതം ഇനി എത്രനാളത്തേക്കാണെന്നു പറയാനാവാത്ത രീതിയില്‍ ചികിത്സയില്‍ കഴിയുന്ന കുന്‍വര്‍ സിംഗ് എന്ന കുരുന്നിന്റെ ആഗ്രഹ സഫലീകരണത്തിനായി മുംബൈയിലെ ഭൊയ്വാഡ പൊലീസ് രംഗത്തെത്തുകയായിരുന്നു.

ഒരുമണിക്കൂര്‍ നേരത്തേക്ക് മുംബൈയിലെ പൊലീസ് സ്റ്റേഷന്‍ കുന്‍വറിന്റെ അധികാരപരിധിയാക്കി മാറ്റിയാണ് പോലീസ് ഉദേയാഗസ്ഥര്‍ അവന്റെ ആഗ്രഹം സാധിച്ചു കൊടുത്തത്ത. കാക്കി പാന്റ്‌സും ഷര്‍ട്ടും തൊപ്പിയുമണിഞ്ഞ യഥാര്‍ത്ഥ പോലീസ് വേഷത്തില്‍ കുന്‍വറിനെ ഇന്‍സ്‌പെക്ടര്‍ കസേരയില്‍ത്തന്നെ ഇരുത്തി പോലീസുകാര്‍ സല്യൂട്ടും നല്‍കി.

ഒടുവില്‍ പോകാന്‍ നേരം ഒരു കളിത്തോക്കും അവനു സമ്മാനിച്ചാണ് പോലീസ് ഓഫീസര്‍മാര്‍ അവനെ യാന്‍ത്രയാക്കിയത്. കാന്‍സര്‍ ബാധിച്ച കുട്ടികളുടെ ആഗ്രഹ സഫലീകരണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയാണ് മുംബൈ ഭൊയ് വാഡ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുന്നത്. കുന്‍വറിന്റെ ആഗ്രഹം പോലീസുകാര്‍ സസന്തോഷം ഏറ്റെടുക്കുകയായിരുന്നു.