ഗൂഗിളിന്റെ ആല്‍ഫബെറ്റിനിട്ട് ആദ്യം പണി കൊടുത്തത് ചൈന

single-img
12 August 2015

googleബിയജിംങ്: ആല്‍ഫബെറ്റിനിട്ട് ആദ്യം പണി കൊടുത്തത് ചൈന. കഴിഞ്ഞ ദിവസം ബ്ലോഗ് പോസ്റ്റിലൂടെ ഗൂഗിള്‍ സഹസ്ഥാപകന്‍ ലാറിപേജ് എല്ലാ കമ്പനികളെയും ചേര്‍ത്ത് ആല്‍ഫബെറ്റ് എന്ന പേരില്‍ കമ്പനി രൂപീകരിച്ച വിവരം പ്രഖ്യാപിച്ചത്. കൂടാതെ ‘ഗൂഗിള്‍’ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ മേധാവിയായി ഇന്ത്യക്കാരനായ സുന്ദര്‍ പിചായി നിയമിക്കുകയും ചെയ്തു.

ലാറി പേജ് ആയിരിക്കും ആല്‍ഫബെറ്റ് എന്ന ഹോള്‍ഡിങ് കമ്പനിയുടെ മേധാവി. എന്നാല്‍ ആല്‍ഫബെറ്റിന് ആദ്യം പണി കൊടുത്തത് ചൈനയാണെന്നാണ് പുതിയ വാര്‍ത്ത. ആല്‍ഫബെറ്റ് എന്ന പേരില്‍ ഒരു സൈറ്റും ചൈനയില്‍  കിട്ടില്ല. ഇന്നലെ തന്നെ ആല്‍ഫബെറ്റ് എന്ന പേരിലുള്ള സൈറ്റുകള്‍ ചൈന ബ്ലോക്ക് ചെയ്തിരുന്നു. നേരത്തെ തന്നെ ഗൂഗിളിന് നിയന്ത്രണം ഉള്ള രാജ്യമാണ് ചൈന.

സംഭവം നിര്‍ഭാഗ്യം എന്നാണ് ഗൂഗിള്‍ പ്രതികരിച്ചത്. എന്നാല്‍ പതിവിന് വിപരീതമായി ഗൂഗിളിലെ മാറ്റങ്ങള്‍ ചൈനയിലെ ഔദ്യോഗിക ടിവിയായ സിസിടിവിയിലും, ചൈനീസ് ഔദ്യോഗിക പത്രമായ പീപ്പിള്‍സ് ഡെയ്ലിയിലും വാര്‍ത്തയാക്കിയിരുന്നു.