കൊല്ലത്തു നടന്ന എസ്.എന്‍.ഡി.പി യോഗത്തിന്റെ വാര്‍ഷിക പൊതുയോഗത്തിനിടയില്‍ ഉച്ചയ്ക്ക് കോഴിക്കറി കൂട്ടി ഭക്ഷണം കഴിച്ചവര്‍ക്ക് ഛര്‍ദ്ദിലും വയറിളക്കവും

single-img
11 August 2015

SNDP2_175411_175411g

ഞായറാഴ്ച കൊല്ലത്ത് നടന്ന എസ്.എന്‍.ഡി.പി യോഗത്തിന്റെ വാര്‍ഷിക പൊതുയോഗത്തിനെത്തി ഭക്ഷണം കഴിച്ചവര്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും. സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് ആയിരങ്ങളാണ് പൊതുയോഗത്തിനും തിരഞ്ഞെടുപ്പിനുമായി കൊല്ലത്ത് എത്തിയിരുന്നത്. പൊതുയോഗത്തിന് സുരക്ഷ നല്‍കാനെത്തിയ ഡിവൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥരടക്കമുള്ള പോലീസുകാരും അസുഖം ബാധിച്ചവരില്‍പ്പെടുന്നുണ്ട്.

പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് കൊല്ലം എസ്.എന്‍.കോളേജ് ഗ്രൗണ്ടില്‍ മൂന്നു നേരവും ഭക്ഷണം ഒരുക്കിയിട്ടുണ്ടായിരുന്നു. ഇതില്‍ ഉച്ചയ്ക്ക് കോഴിക്കറിയടക്കമുള്ള ഭക്ഷണം കഴിച്ചവര്‍ക്കാണ് ഞായറാഴ്ച രാത്രിയോടെ ചര്‍ദ്ദിയും വയറിളക്കവുമുണ്ടായത്. സസ്യാഹാരം കഴിച്ചവര്‍ക്ക് പ്രശ്‌നമൊന്നുമുണ്ടായില്ല.

പൊതുയോഗത്തിന്റെ സുരക്ഷയ്ക്കായി ക്യാമ്പിലും ലോക്കലില്‍ നിന്നുമുള്ള അഞ്ഞൂറോളം പോലീസുകാരെ ഇവിടെ സുരക്ഷയ്ക്കിട്ടിരുന്നു. ഈ പോലീസുകാരില്‍ വനിതാ പോലീസുകാരുള്‍പ്പെടെ ഇരുന്നൂറോളം പേര്‍ക്ക് വയറിളക്കമുണ്ടായതിനെതുടര്‍ന്ന് ഇവരില്‍ നിരവധിപേര്‍ ജില്ലാ ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയിരുന്നു. വനിതാ പോലീസുകാരും ഇതില്‍പ്പെടും. വാര്‍ഷിക പൊതുയോഗ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പത്രപ്രവര്‍ത്തകരും അസുഖബാധിതരില്‍പ്പെടുന്നു.

ഭക്ഷണം കഴിച്ച് കുഴപ്പത്തില്‍ച്ചാടിയ പ്രവര്‍ത്തകരുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. എസ്.എന്‍ കോളേജ് വളപ്പില്‍ത്തന്നെയാണ് ഭക്ഷണം ഒരുക്കിയത്. ഭക്ഷണത്തോടൊപ്പം വിളമ്പിയ കോഴിക്കറിയാണ് കുഴപ്പമുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഹാരമൊരുക്കുനന്തിനായി കോഴിയിറച്ചി നേരത്തേ വാങ്ങി ശേഖരിച്ചത് ചീത്തയായതാകാശമന്ാണ് സംഘാടകരില്‍ ചിലര്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് ഭക്ഷണം തയ്യാറാക്കിയിരുന്നവരെയും ചുമതലക്കാരെയും സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശ് വിളിച്ചു വരുത്തി വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്.