തന്നിഷ്ടപ്രകാരം നമ്പര്‍ പ്ലേറ്റ് സ്ഥാപിച്ച് കാറോടിച്ച സാനിയ മിര്‍സയ്ക്ക് ട്രാഫിക് പോലീസിന്റെ പിഴ

single-img
11 August 2015

sania-mirza-car-drivingട്രാഫിക് നിയമം ലംഘിച്ചതിന് ഇന്ത്യന്‍ ടെന്നീസ് താരവും തെലുങ്കാന സംസ്ഥാനത്തിന്റെ അംബാസഡറുമായ സാനിയ മിര്‍സയ്ക്ക് ട്രാഫിക് പോലീസിന്റെ പിഴ. ഹൈദരാബാദിലെ ജൂബിലി ഹില്‍സ് റോഡില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം.

ട്രാഫിക് മാനദണ്ഡങ്ങള്‍ പാലിക്കാതെ കാറില്‍ നമ്പര്‍പ്ലേറ്റ് സ്ഥാപിച്ചതിനാണ് സാനിയക്ക് തെലുങ്കാന ട്രാഫിക് പോലീസ് പിഴ ചുമത്തിയത്. തെറ്റ് തിരിച്ചറിഞ്ഞ സാനിയ 200 രൂപ പിഴയൊടുക്കുകയും ചെയ്തു.