ചാവക്കാട്ടേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് എഫ്.ഐ.ആര്‍

single-img
11 August 2015

1439186196-585ഗുരുവായൂര്‍: ചാവക്കാട്ടേത്  രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് എഫ്.ഐ.ആര്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എ.സി.ഹനീഫയുടെ കൊലപാതകത്തിന് കാരണം ഗ്രൂപ്പ് പോരാണെന്ന് എഫ്.ഐ.ആറിലുണ്ട്. ഹനീഫയെ കുത്തിയത് അറസ്റ്റിലായ ഷമീറാണെന്നും ദൃക്‌സാക്ഷി മൊഴിയുണ്ട്. മൂന്നു പേര്‍ പിടിച്ചുനിര്‍ത്തുകയും ഷമീര്‍ കുത്തുകയുമായിരുന്നു. കൃത്യത്തിന് ശേഷം ഷമീറും സംഘവും രക്ഷപെട്ടത് ഒരു വെളുത്ത സ്വിഫ്റ്റ് കാറിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ടാല്‍ അറിയാവുന്ന മറ്റ് അഞ്ച് പേരെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

പ്രദേശത്ത് സജീവമായ മദ്യമയക്കുമരുന്ന് മാഫിയക്കെതിരെ ഹനീഫ സ്വീകരിച്ച നിലപാടുകളുടെ പേരിലുണ്ടായ വൈരാഗ്യവും കൊലപാതകത്തിന് കാരണമായെന്നും പോലീസ് വിശദീകരിക്കുന്നു. ഇതിനിടെയാണ് എഫ്.ഐ.ആറില്‍ ഗ്രൂപ്പ് തര്‍ക്കം തന്നെയാണ് കാരണമെന്ന് പറയുന്നത്.

കേസിലെ മുഖ്യപ്രതിയായ പുത്തന്‍കടപ്പുറം ഷെമീറിനെ ചാവക്കാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു.  11 പേര്‍ക്കെതിരെയാണ് കേസ്. ഒട്ടേറെ ക്രിമിനല്‍ കേസിലെ പ്രതിയാണ് ഷമീര്‍. കാപ്പ നിയമപ്രകാരവും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.