യാക്കൂബ് മേമന്റെ വധശിക്ഷ:മൂന്ന് വാര്‍ത്താ ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നോട്ടീസ് നൽകി

single-img
8 August 2015

memon-hangedയാക്കൂബ് മേമന്റെ വധശിക്ഷ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ മൂന്ന് വാര്‍ത്താ ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം  നോട്ടീസ് നൽകി . എന്‍ഡിടിവി, എബിപി ന്യൂസ്, ആജ് തക്ക് എന്നീ ചാനലുകള്‍ക്ക്  ആണ് നോട്ടീസ് നല്‍കിയത്.യാക്കൂബ് മേമന്‍ കുറ്റക്കാരനല്ലെന്നും വധശിക്ഷ ശരിയല്ലെന്നും അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്ന അഭിമുഖങ്ങള്‍ ഈ ചാനലുകൾ  സംപ്രേക്ഷണം ചെയ്തിരുന്നു.രാഷ്ട്രപതിയേയും ജുഡീഷ്യറിയെയും അപമാനിച്ചെന്ന് കാട്ടിയാണ് നോട്ടീസ് നൽകിയത് .  നടപടി എടുക്കാതിരിക്കാന്‍ 15 ദിവസത്തിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.