മണ്ണുത്തി അപകടം:പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡി.ജി.പി ടി.പി.സെൻകുമാർ

single-img
8 August 2015

imagesമണ്ണുത്തിയിൽ വാഹനപരിശോധനയ്ക്കിടെ ബൈക്ക് അപകടത്തിൽ അമ്മയും കുഞ്ഞും മരിക്കാനിടയായ സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡി.ജി.പി ടി.പി.സെൻകുമാർ. അതേസമയം, അപകടമുണ്ടായപ്പോൾ തുടർനടപടി സ്വീകരിക്കാൻ എസ്.ഐ വൈകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബൈക്ക് ഓടിച്ചിരുന്ന റഷീദിന് ലൈസൻസ് ഇല്ലായിരുന്നുവെന്നാണ് പരിശോധനയിൽ അറിയാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ലൈസൻസ് ഇല്ലാതെയും ഹെൽമറ്റ് ഇല്ലാതേയും വാഹനം ഓടിച്ച ശേഷം പൊലീസിനെ വെട്ടിച്ചു കടക്കാൻ ശ്രമിക്കവെയാണ് അപകടം ഉണ്ടായത് . സ്വയം അപകടം ഉണ്ടാക്കി എന്നു മാത്രമല്ല മറ്റുള്ളവർക്ക് കൂടി അപകടം വരുത്തുകയാണ് അയാൾ ചെയ്തതെന്നും സെൻകുമാർ പറ‌ഞ്ഞു.