ഇത്തവണ ഓണമുണ്ണാന്‍ എല്ലാ പഞ്ചായത്തുകളിലും സംസ്ഥാന സര്‍ക്കാര്‍ വക ജൈവപച്ചക്കറിച്ചന്ത; സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി കേന്ദ്രസര്‍ക്കാര്‍ വക 8 കോടി രൂപ സഹായം

single-img
7 August 2015

veg

മലയാളികള്‍ക്ക് ഇത്തവണ ഓണമുണ്ണാന്‍ എല്ലാ പഞ്ചായത്തുകളിലും സംസ്ഥാന സര്‍ക്കാറിന്റെ വക ജൈവപച്ചക്കറിച്ചന്തകള്‍. മാത്രമല്ല കേരളത്തെ സമ്പൂര്‍ണ ജൈവകാര്‍ഷിക സംസ്ഥാനമാക്കുന്നതിനായി എട്ടുകോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്നും കേന്ദ്രകൃഷിമന്ത്രി രാധാമോഹന്‍സിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കൃഷിമന്ത്രി കെ.പി. മോഹനന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിലേക്ക് കടന്നു വരുന്ന ്‌വിഷം നിറഞ്ഞ അന്യസംസ്ഥാന പച്ചക്കറികള്‍ തടയുകയെന്ന എദ്ദേശ്യത്തോടെ സി.പി.എം അടക്കമുള്ള പാര്‍ട്ടികളും വിവിധ സംഘടനകളും ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും പഞ്ചായത്തുകളിലെ ഓണച്ചന്തകളിലുംമറ്റും വിപണനംചെയ്യാന്‍ അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓണം മുന്നില്‍ കണ്ട് ഈ മാസം 17 മുതല്‍ ജൈവ കാര്‍ഷികോത്പന്നങ്ങളുടെ വിപണി ആരംഭിക്കും. എല്ലാ പഞ്ചായത്തുകളിലും ഓണക്കാലത്ത് കൃഷിഭവനുകള്‍ മുഖേനയാണ് ജൈവപച്ചക്കറിച്ചന്ത സംഘടിപ്പിക്കുന്നത്. ഹോര്‍ട്ടികോര്‍പ്‌സിന്റെ നേതൃത്വത്തിലുള്ള ഈ വിപണിയില്‍ 30 ശതമാനം വിലക്കിഴിവില്‍ സാധനങ്ങള്‍ ലഭ്യമാക്കുകയാണ് ദ്ദേശ്യം. വിവിധ പാര്‍ട്ടികളും സംഘടനകളും നടത്തുന്ന ജൈവക്കൃഷിയിലെ ഉത്പന്നങ്ങളും ഈ ചന്തയിലൂടെ വില്‍ക്കും.

എട്ടുകോടിയില്‍ ആദ്യവിഹിതമായി നാലു കോടിരൂപ ഉടന്‍ അനുവദിക്കാനും തീരുമാനമായിട്ടുണ്ടെന്ന് കെള.പി. മോഹനന്‍ അറിയിച്ചു. ജൈവകാര്‍ഷികമേഖലയില്‍ സംസ്ഥാനത്ത് കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ മനസ്സിലാക്കാനും മറ്റു സംസ്ഥാനങ്ങളില്‍ ഇത് പ്രാവര്‍ത്തികമാക്കാനും നവംബര്‍ ആദ്യവാരം കേന്ദ്രകൃഷിമന്ത്രി രാധാമോഹന്‍സിങ് കേരളത്തില്‍ പ്രത്യേകയോഗം വിളിച്ചിട്ടുണ്ട്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിഷം കലര്‍ന്ന പച്ചക്കറി കേരളത്തിലെത്തുന്നത് പരിശോധിക്കാനും തടയാനും സര്‍ക്കാര്‍ ഊര്‍ജിതമായ നടപടിയെടുക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.