ശരീരത്തിന്റെ ഭൂരിഭാഗവും പൊള്ളലേറ്റ് ഒടുവില്‍ ജീവിതത്തിലേക്ക് തിരിച്ചു വന്ന ഓസ്‌ട്രേലിയന്‍ മോഡല്‍ ടൂറിയാ പിറ്റിനുവേണ്ടി ജീവിതം മാറ്റിവെച്ച്് കാമുകന്‍ മൈക്കല്‍ ഹോസ്‌കിന്‍

single-img
6 August 2015

342212-6229ace4-0aee-11e3-8143-1b6c6541b881

അവളാണ് എന്റെ എല്ലാം. അവള്‍ മാത്രമാണ് എനിക്ക് എല്ലാം. അതുകൊണ്ടുതന്നെ അവളുടെ ശരീരത്തെയല്ല, വ്യക്തിത്വത്തെയും മനസ്സിനേയുമാണ് താന്‍ പ്രണയിച്ചത്. അവളില്ലാത്ത ഒരു ജീവിതത്തെപ്പറ്റി ഞാന്‍ ചിന്തിക്കുന്നില്ല- ഓസ്‌ട്രേലിയന്‍ മുന്‍ മോഡല്‍ ടൂറിയാ പിറ്റിന്റെ കാമുകന്‍ മൈക്കല്‍ ഹോസ്‌കിന്‍സിന്റെ വാക്കുകള്‍ പ്രണയിതാക്കള്‍ക്ക് ഇന്ന് ഒരു മാതൃകയാണ്.

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ കിംബര്‍ലിയില്‍ നടന്ന 100 കിലോമീറ്റര്‍ അള്‍ട്രാ മാരത്തോണില്‍ പങ്കെടുക്കുമ്പോഴായിരുന്നു ഉല്ലാഡുല്ല സ്വദേശിയായ ടൂറിയാ പിറ്റ് തീയില്‍ അകപ്പെട്ടത്. അപകടത്തില്‍ ശരീരം മുഴുവന്‍ പൊള്ളലേറ്റ ഭൂരിഭാഗവും കത്തിക്കരിയുകയായിരുന്നു. വലതു കയ്യിലെ വിരലുകള്‍ മുഴുവനും നഷ്ടമായ ടൂറിയയ്ക്ക് അഞ്ചു മാസത്തോളം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു.

പക്ഷേ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രണയിച്ച ടൂറിയയെ ഉപേക്ഷിച്ച് പോകാന്‍ കാമുകന്‍ തയ്യാറല്ലായിരുന്നു. മാത്രമല്ല അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി അദ്ദേഹം ജോലി ഉപേക്ഷിച്ച് അവള്‍ക്കൊപ്പമിരുന്ന് പരിചരിച്ചു. മരുന്നിനും ചികിത്സയ്ക്കുമായി മൂന്ന് ദശലക്ഷം ഡോളറാണ് ടൂറിയയ്ക്ക് വേണ്ടി ചെലവാക്കിയത്.

ഇരുവരും സിഎന്‍എന്‍ ന്റെ അഭിമുഖത്തില്‍ എത്തിയപ്പോഴായിരുന്നു അപകടത്തിന് ശേഷം എപ്പോഴെങ്കിലും ടൂറിയയെ ഉപേക്ഷിക്കുന്നതിനെ കുറിച്ചോ മറ്റൊരാളെ പകരം കണ്ടെത്തണമെന്നതിനെ കുറിച്ചോ ചിന്തിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരു മാതൃകാ കാമുകനായി മൈക്കല്‍ ഹോസ്‌കിന്‍തന്റെ മനസ്സിലുള്ളത് വെളിപ്പെടുത്തിയത്. ടൂറിയ മൈനിംഗ് എഞ്ചിനീയറിംഗിലും ശാസ്ത്രത്തിലും ബിരുദധാരികൂടിയാണ്.