2015-2016 കാലയളവില്‍ ഇന്ത്യയുടെ പി.എസ്.എല്‍.വി ബഹിരാകാശത്തേക്ക് കുതിക്കും, അമേരിക്കയുടെ 9 ഉപഗ്രഹങ്ങളെ ലക്ഷ്യത്തിലെത്തിക്കാന്‍

single-img
5 August 2015

 

isro-2ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐ.എസ്.ആര്‍.ഒയെ ഇനി ഒരു ശക്തിക്കും എഴുതിത്തള്ളാനാകില്ല. ഐ.എസ്.ആര്‍.ഒയുടെ വാണിജ്യപദ്ധതിയുടെ ഭാഗമായി സാക്ഷാല്‍ അമേരിക്കയുടെ ഒമ്പതു ഉപഗ്രഹങ്ങളെയാണ് പിഎസ്എല്‍വി റോക്കറ്റ് ബഹിരാകാശത്ത് എത്തിക്കാന്‍ ഒരുങ്ങുന്നത്.

2015-2016 കാലയളവില്‍ ഒമ്പതു നാനോ- മൈക്രോ ഉപഗ്രഹങ്ങളെയാണ് പിഎസ്എല്‍വി ബഹിരാകാശത്ത് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതാദ്യമായാണ് യുഎസിന്റെ ഉപഗ്രഹങ്ങളെ ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്നത്.

ഇതുസംബന്ധിച്ചുള്ള കരാര്‍ ഒപ്പിടല്‍ നടന്നു കഴിഞ്ഞു. ഐ.എസ്.ആര്‍.ഒയുടെ വാണിജ്യവിക്ഷേപണ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷനാണ് കരാര്‍ ഒപ്പിട്ടതെന്ന് ഐ.എസ്.ആര്‍.ഒ പ്ലബിക് റിലേഷന്‍സ് ഡയറക്ടര്‍ ദേവിപ്രസാദ് കര്‍നിക് അറിയിച്ചു.

ഇതുവരെ 19 രാജ്യങ്ങളില്‍ നിന്നുള്ള 45 ഉപഗ്രഹങ്ങളെ വാണിജ്യാടിസ്ഥാനത്തില്‍ ഐ.എസ്.ആര്‍.ഒ ബഹിരാകാശത്ത് എത്തിച്ചിട്ടുണ്ട്.