തമിഴ്‌നാട്ടിലെ ആരാധകര്‍ തന്നോട് കാണിച്ച സ്‌നേഹത്തിന് പ്രത്യുപകാരമായി നടന്‍ ലോറന്‍സ് തനിക്ക് പുതിയ ചിത്രത്തിന് അഡ്വാന്‍സായി കിട്ടിയ ഒരു കോടി രൂപ ദാരിദ്ര്യം അനുഭവിക്കുനന് തന്റെ 100 ആരാധകര്‍ക്കായി പങ്കുവെച്ചു

single-img
4 August 2015

kanchana_2_tamil_movie_stills_raghava_lawrence_tapsee_15718d2

തമിഴ്‌നാട്ടിലെ തന്നെ സ്‌നേഹിക്കുന്ന ആരാധകര്‍ക്ക് സമ്മാനവുമായി നടന്‍ ലോറന്‍സ്. തനിക്ക് അഡ്വാന്‍സ് ആയി കിട്ടിയ ഒരു കോടി രൂപ തന്റെ ആരാധകരായ നൂറ് പേര്‍ക്ക് താരം പങ്കിട്ടു നല്‍കി. വേന്ദര്‍ മൂവീസ് നിര്‍മിക്കുന്ന കട്ട ശിവ മൊട്ട ശിവ എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങുന്ന ചടങ്ങിലാണ് ലോറന്‍സ് ഇക്കാര്യം അറിയിച്ചത്.

വേന്ദര്‍ മൂവീസിന്റ ബാനറില്‍ രണ്ടു ചിത്രങ്ങളുമായുള്ള ഐകരാറില്‍ ലോറന്‍സ് ഒപ്പിടുകയും ഈ ചിത്രങ്ങള്‍ക്കായി ലഭിച്ച അഡ്വാന്‍സ് തുകയായ ഒരു കോടി രൂപ പാവങ്ങള്‍ക്കായി നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇക്കാര്യം ആദ്യം സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞപ്പോള്‍ പലരും തന്നെ പരിഹസിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ സമൂഹത്തിന് എന്തെങ്കിലും നല്ലകാര്യം ചെയ്യണമെന്ന ബോധ്യമുള്ളതുകൊണ്ടാണ് തുക ദാനം ചെയുന്നതെന്ന് ലോറന്‍സ് അറിയിച്ചു. ബുദ്ധിമുട്ട് അനുഭവിക്കുന്ന ആരാധകരോ മറ്റാരോ ആകട്ടെ പണത്തിന് വേണ്ടി ബുദ്ധിമുട്ടുന്ന ആര്‍ക്കും തന്നെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.